''അല്ലു അർജുൻ ജിയെ അറസ്‌റ്റ് ചെയ്‌തത് എന്തിന്? വാഹനാപകടത്തിൽ ആളുകൾ മരിക്കുമ്പോൾ പൊതുമരാമത്ത് മന്ത്രിയുടെ പേരിൽ കേസെടുക്കുമോ?''

Friday 13 December 2024 5:34 PM IST

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ അറസ്‌റ്റ് ചെയ‌്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. യുവതി മരിക്കാൻ ഇടയായത് അല്ലു അർജുൻ കാരണമാണോ? തിക്കും തിരക്കും നിയന്ത്രിക്കേണ്ടത് പൊലീസിന്റെ ജോലി ആണ്. അല്ലു അർജുന് ഒരു നിയന്ത്രണവും ഇല്ലാത്ത ഒരു സംഭവത്തിന് അദ്ദേഹം എങ്ങനെ ഉത്തരവാദിയാകും എന്നും സന്തോഷ് ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം-

അല്ലു അർജുൻ ജിയുടെ അറസ്റ്റിൽ അപലപിക്കുന്നു..
സിനിമയുടെ ആദ്യ ദിവസം ആദ്യ ഷോക്ക് ഇടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ (35 വയസ്സ് ) മരിച്ചതിന് അല്ലു അർജുൻ ജിയെ അറസ്റ് ചെയ്യുന്നത് എന്തിനാണ്.?..... അല്ലു ആണോ ഈ സ്ത്രീയെ കൊന്നത് ?.. ഒരു സ്ഥലത്ത് തിക്കും തിരക്കും നിയന്ത്രിക്കേണ്ടത് പൊലീസിന്റെ ജോലി ആണ്. അല്ലു അർജുന് ഒരു നിയന്ത്രണവും ഇല്ലാത്ത ഒരു സംഭവത്തിനു അദ്ദേഹം എങ്ങനെ ഉത്തരവാദി ആവും.? ഇവിടെ രാഷ്ട്രീയ പാർട്ടികളുടെ പേരിൽ എത്രയോ പേര് ആക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു. എന്ന് വെച്ച് ഏതെങ്കിലും നേതാക്കന്മാരെ arrest ചെയ്യാറുണ്ടോ ? റോഡിന്റെ ശോചനീയ അവസ്ഥ മൂലം എത്രയോ വാഹന അപകടങ്ങൾ ഉണ്ടാകുന്നു, എത്രയോ പേര് മരിക്കുന്നു.
അതിന്റെ പേരിൽ പൊതുമരാമത്ത് മന്ത്രിയുടെ പേരിൽ കേസെടുക്കാറില്ലല്ലോ ?


(വാൽ കഷ്ണം... അല്ലു അർജുൻ ജി theatre സന്ദർശനം നടത്തുന്ന വിവരം രണ്ട് ദിവസം മുമ്പ് അധികൃതരെ അവർ അറിയിച്ചിട്ടുണ്ട്.. ബാക്കി തിരക്കു നിയന്ത്രിക്കേണ്ട ചുമതല പൊലീസിന് ആണ്)
By Santhosh Pandit (ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ്