ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിക്ക് കൂവൽ. യുവാവ് കസ്റ്റഡിയിൽ

Friday 13 December 2024 7:51 PM IST

തിരുവനന്തപുരം : കനകക്കുന്ന് നിശാഗന്ധിയിൽ 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേലയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവൽ. സംഭവത്തിൽ യുവാവിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വേദിയിലേക്ക് പോകുമ്പോഴായിരുന്നു റോമിയോ എന്ന യുവാവ് കൂവിയത്.

ഇയാളെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ചലച്ചിത്ര മേളയയിലെ ഡെലിഗേറ്റല്ല യുവാവ് എന്നാണ് വിവരം. ഇയാളുടെ കൈവശം ഉണ്ടായിരുന്നത് 2022ലെ പാസായിരുന്നു. എന്നാൽ എന്തിനായിരുന്നു കൂവിയതെന്നും പ്രതിഷേധത്തിന് പിന്നിലെ കാരണം എന്താണെന്നും വ്യക്തത വന്നിട്ടില്ല. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്,​