'സഭാതർക്കത്തിൽ ഇടപെടും'
കൊച്ചി: ഓർത്തഡോക്സ് - യാക്കോബായ തർക്കം പരിഹരിക്കാൻ ഇന്ത്യൻ ക്രിസ്ത്യൻ മൂവ്മെന്റ് (ഐ.സി.എം) മുൻകൈയെടുക്കുമെന്ന് ഇന്ത്യൻ ക്രിസ്ത്യൻ മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഡോ. ജോൺ ജോസഫ്, ജനറൽ സെക്രട്ടറി അഡ്വ. കെ.വി സാബു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രിസ്തുവിന്റെ ദർശനം ഉൾക്കൊണ്ട് വ്യവഹാരവും തർക്കവും അവസാനിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ സഭാനേതൃത്വങ്ങൾ തയ്യാറാകണം. തർക്കപരിഹാരത്തിന് ഐ.സി.എം തയ്യാറാക്കിയ നിർദ്ദേശങ്ങൾ ഇരു സഭാനേതൃത്വങ്ങൾക്കും സമർപ്പിക്കും. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ സാന്നിദ്ധ്യം അനിവാര്യമാണെങ്കിൽ ഐ.സി.എം മുൻകൈയെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.