പുതിയ 'കുക്കി റൺ ഇന്ത്യ' ക്രാഫ്റ്റൺ ഗയിം

Saturday 14 December 2024 11:45 PM IST

കൊച്ചി : മൊബൈൽ ഗെയിം നിർമ്മാതാക്കളായ ക്രാഫ്റ്റൺ ഇന്ത്യയും ഡേവ്‌സിസ്റ്റേഴ്‌സും ചേർന്ന് തയ്യാറാക്കിയ 'കുക്കി റൺ ഇന്ത്യ' പുറത്തിറക്കി. ഇന്ത്യക്കാർക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ഗെയിമിൽ മധുരപലഹാരങ്ങളായ ഗുലാബ് ജാമുനും കാജു കട്ലി കുക്കിയുമാണ് പ്രധാന കഥാപാത്രങ്ങൾ. പ്രത്യേക ഗെയിം ഇവന്റുകളും ലീഡർബോർഡും മറ്റ് സോഷ്യൽ ഫീച്ചറുകളും ഗെയിമിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.