പരീക്ഷാ കലണ്ടറിലുള്ളതിനേക്കാൾ 20ദിവസം മുൻപ് നടത്താൻ നിശ്ചയിച്ച കേരളയിലെ പരീക്ഷകൾ മാറ്റി

Monday 19 August 2019 10:59 PM IST

തിരുവനന്തപുരം: പരീക്ഷാ കലണ്ടറിലുള്ളതിനേക്കാൾ 20ദിവസം മുൻപ് നടത്താൻ നിശ്ചയിച്ച പരീക്ഷകൾ കേരള സർവകലാശാല മാറ്റിവച്ചു. പി.ജി നാലാം സെമസ്റ്റർ പരീക്ഷയും വൈവോസിയുമാണ് മുൻകൂട്ടി നടത്താനൊരുങ്ങിയത്. വിദ്യാർത്ഥികളുടെ പ്രതിഷേധം കാരണം പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷാ കലണ്ടറിലുള്ള ദിവസങ്ങളിൽ തന്നെ പരീക്ഷ നടത്താനാണ്

സർവകലാശാലയുടെ തീരുമാനം. പുതുക്കിയ തീയതികൾ പ്രസിദ്ധീകരിച്ചിട്ടില്ല. ആവശ്യത്തിന് ക്ലാസുകൾ ലഭിക്കാതെ സെമസ്റ്റർ പരീക്ഷകൾ നടത്തുന്നതാണ് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.