അഖില കേരള ചിത്രരചന- സംഘഗാന മത്സരങ്ങൾ
Sunday 15 December 2024 12:34 AM IST
തൃപ്പൂണിത്തുറ: മഹാത്മാ ലൈബ്രറി ആൻഡ് റീഡിംഗ് റൂം തൃപ്പൂണിത്തുറയുടെ കലാവിഭാഗമായ പ്രതീക്ഷ സംഘടിപ്പിക്കുന്ന ആർടെക്സ് അഖില കേരള ചിത്രരചനാ മത്സരങ്ങളും സംഘഗാനം - ലളിത ഗാന മത്സരങ്ങളും ജനുവരി 12ന് തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹൈസ്കൂളിൽ നടക്കും. ചിത്രരചനാ മത്സരങ്ങൾ അന്നേ ദിവസം 10 മുതൽ 12 വരെ ഗേൾസ് ഹൈസ്കൂളിലും സംഗീത മത്സരങ്ങൾ ഉച്ചയ്ക്ക് 2 മുതൽ മഹാത്മാ ലൈബ്രറി ഹാളിലുമാണ് നടക്കുന്നത്. രജിസ്ട്രേഷൻ ഫീസ് ഇല്ല. ജനുവരി 6ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447049930