കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂൾബസിൽ നിന്ന് പുക ഉയർന്നു, പിന്നാലെ തീ പടർന്നു

Monday 16 December 2024 6:40 PM IST

കൊല്ലം : കൊല്ലം കണ്ണനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല,​ ട്രിനിറ്റി ലെസിയം സ്കൂളിലെ ബസിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടയാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചു.

ഓടിക്കൊണ്ടിരിക്കെ ബസിനകത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഒരു കുട്ടിയും ആയയും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ഇവർ പുറത്തിറങ്ങി. തുടർന്നാണ് ബസിനുള്ളിൽ തീപടർന്നത്. കുട്ടികളെയെവ്വാം വീടുകളിൽ ഇറക്കി മടങ്ങുന്നതിനിടെയാണ് അപകടം. ആർക്കും പരിക്കേൽക്കാത്തത് ആശ്വാസകരമായി,​. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.