മൈജി തിരുവനന്തപുരത്ത് രണ്ട് പുതിയ ഷോറൂമുകൾ തുറക്കുന്നു

Wednesday 21 August 2019 5:52 AM IST

 ഷോറൂമുകൾ കിഴക്കേക്കോട്ടയിലും പട്ടത്തും

 ഉദ്ഘാടനം നാളെ; ഉപഭോക്താക്കൾക്കായി ഒട്ടേറെ ഓഫറുകൾ

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈജി - മൈ ജനറേഷൻ ഹബ്ബ് തിരുവനന്തപുരത്ത് രണ്ടു പുതിയ ഷോറൂമുകൾ കൂടി തുറക്കുന്നു. കിഴക്കേക്കോട്ട ഷോറൂം നാളെ രാവിലെ 11നും പട്ടം ഷോറൂം ഉച്ചയ്ക്ക് 12നും ചലച്ചിത്ര താരങ്ങളായ ഉണ്ണി മുകുന്ദനും നൂറിൻ ഷെരീഫും ചേർന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മൈജി മാനേജ്‌മെന്റ് പ്രതിനിധികളും രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

നിലവിൽ ആറ്റിങ്ങളിൽ മൈജി ഷോറൂം പ്രവർത്തിക്കുന്നുണ്ട്. പുതിയ ഷോറൂമുകളുടെ ഉദ്ഘാടന ദിവസം ആകർഷകമായ ഓഫറുകളാണ് മൈജി ഒരുക്കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ 32 ഇഞ്ച് ടി.സി.എൽ എൽ.ഇ.ഡി ടിവി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ബോൾ ഗെയിമിലൂടെ 100 ശതമാനം വരെ വിലക്കുറവിൽ മൊബൈൽ ഫോൺ നേടാം. ഉദ്ഘാടന ദിവസത്തെ ലാഭം മൈജി ഈടാക്കില്ലെന്ന പ്രത്യേകതയുമുണ്ട്.

ഫിനാൻസ് ഓഫറിലൂടെ ഒരു രൂപയ്ക്ക് സ്‌മാർട്‌ഫോൺ വാങ്ങാം. ആദ്യം ഇ.എം.ഐയിലൂടെ വാങ്ങുന്ന 20 പേർക്ക് ഗോൾഡ് കോയിൻ സമ്മാനം ലഭിക്കും. പലിശരഹിത വായ്‌പയിലും ഉത്‌പന്നങ്ങൾ വാങ്ങാമെന്നത് ഉൾപ്പെടെയുള്ള ഓഫറുകളും ഉദ്ഘാടന ദിനത്തിൽ ലഭ്യമാണ്. ഓണക്കാലത്തോട് അനുബന്ധിച്ച് 'ട്രൂസെയിൽ" എന്ന പേരിൽ വിസ്‌മയ സമ്മാനങ്ങളും ഓഫറുകളും വേറെയും ലഭിക്കും. തുടർന്നുള്ള ദിനങ്ങളിലും ഓഫറുകളും സമ്മാനങ്ങളും ഫോണുകൾക്ക് വിലക്കുറവും ലഭ്യമാണ്.

വൈവിദ്ധ്യവത്‌കരണത്തിന്റെ ഭാഗമായി മൈജി ഷോറൂമിൽ എ.സികൾക്കായി പ്രത്യേക വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്. ഫോൺ,​ ലാപ്‌ടോപ്പ്,​ ടാബ്‌ലെറ്ര്,​ സ്‌മാർട് ടിവി,​ കാമറ,​ സ്‌മാർട് വാച്ച്,​ എന്റർടെയ്‌മെന്റ്‌സ്,​ സിം ആൻഡ് റീചാർജ്,​ ഗാഡ്‌ജറ്ര്‌സ് പ്രൊട്ടക്‌ഷൻ, ഡിജിറ്റൽ ആക്‌സസറികൾ,​ റിപ്പയർ ആൻഡ് സർവീസിംഗ് തുടങ്ങിയ ഡിജിറ്റൽ ഉത്‌പന്നങ്ങളും സേവനങ്ങളും മൈജി കെയർ,​ മൈജി പ്രിവിലേജ് കാർഡ്,​ ജി ഡോട്ട് പ്രൊട്ടക്‌ഷൻ പ്ളസ്,​ എക്‌സ്‌ചേഞ്ച് സ്‌കീം തുടങ്ങിയ പദ്ധതികളും ചാർജുകളില്ലാതെ എക്‌സ്‌പ്രസ് ഹോം ഡെലിവിറി,​ മൈജി കെയർ പിക്കപ്പ് ാൻഡ് ഡ്രോപ്പ് തുടങ്ങിയ സേവനങ്ങളും മൈജി ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

മൈജിയുടെ നാല് നിലകളിലായുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോറൂം കോഴിക്കോട് പൊറ്റമ്മലിൽ വൈകാതെ നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. ആഗസ്‌റ്റ് 24ന് കോട്ടയം നാഗമ്പടം ഷോറൂം നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും. 2019ൽ കേരളത്തിൽ ഉടനീളം 100 ഷോറൂമുകളും 700 കോടി രൂപയുടെ വിറ്റുവരവുമാണ് മൈജിക്ക് ലക്ഷ്യം.