ശബരിമല ദർശനത്തിന് ശേഷം കിടന്നുറങ്ങിയ തീർത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം
Thursday 19 December 2024 10:26 PM IST
ശബരിമല : നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിംഗ് ഏരിയയിൽ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം. തമിഴ്നാട് തിരുവള്ളൂർ പുന്നപ്പാക്കം വെങ്കൽ ഗോപിനാഥ് (25) ആണ് മരിച്ചത്. രാത്രി 9നാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് തീർത്ഥാടകരുമായി എത്തിയതായിരുന്നു ബസ്. ശബരിമല ദർശനത്തിന് ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിംഗ് ഏരിയയിലെ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. തൽക്ഷണം മരിച്ചു.മൃതദേഹം നിലയ്ക്കൽ ആശുപത്രിയിലേക്ക് മാറ്റി.