ക്ഷേമപെൻഷൻ തട്ടിപ്പ്: വമ്പന്മാർ പുറത്ത്, ബലിയാട് പാർട്ട് ടൈം ജീവനക്കാർ

Saturday 21 December 2024 4:19 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ന​ധി​കൃ​ത​മാ​യി​ ​സാ​മൂ​ഹ്യ​ക്ഷേ​മ​ ​പെ​ൻ​ഷ​ൻ​ ​വാ​ങ്ങി​യ​ ​സം​ഭ​വ​ത്തി​ൽ​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​പാ​ർ​ട്ട്ടൈം​ ​ജീ​വ​ന​ക്കാ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ ​മാ​ത്രം​ ​ബ​ലി​യാ​ടാ​ക്കു​ന്നു.​ ​ഇ​വ​ർ​ക്കെ​തി​രെ​ ​മാ​ത്രം​ ​ന​ട​പ​ടി​യെ​ടു​ത്ത് ​വ​മ്പ​ൻ​മാ​രെ​യും​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രേ​യും​ ​ഒ​ഴി​വാ​ക്കു​ന്നു.​ ​അ​ന​ർ​ഹ​ർ​ക്ക് ​പെ​ൻ​ഷ​ൻ​ ​ത​ട്ടാ​ൻ​ ​കൂ​ട്ടു​നി​ന്ന​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ​യും​ ​ന​ട​പ​ടി​യി​ല്ല.​ ​രാ​ഷ്ട്രീ​യ,​ ​ഉ​ന്ന​ത​ത​ല​ ​സ​മ്മ​ർ​ദ്ദം​ ​മൂ​ല​മാ​ണി​തെ​ന്ന് ​ആ​ക്ഷേ​പം.​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​ ​വി​ജി​ല​ൻ​സ്,​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പ​ന​ത്തി​ലും​ ​ഇ​തു​വ​രെ​ ​ന​ട​പ​ടി​യാ​യി​ല്ല.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സ​സ്പെ​ൻ​ഷ​നി​ലാ​യ​ ​കൃ​ഷി​വ​കു​പ്പി​ലെ​ ​ആ​റു​പേ​രി​ൽ​ ​ഭൂ​രി​പ​ക്ഷ​വും​ ​പാ​ർ​ട്ട്ടൈം​ ​ജീ​വ​ന​ക്കാ​രാ​ണ്.​ ​ഇ​ന്ന​ലെ​ ​മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ലെ​ 72​ ​പേ​ർ​ക്കെ​തി​രെയും പൊതുഭരണ വകുപ്പി​ലെ ആറു പേർക്കെതി​രെയും​ ​ന​ട​പ​ടി​ക്ക് ​ശു​പാ​ർ​ശ​ ​ചെ​യ്ത​വ​രി​ൽ​ ​ഭൂരി​ഭാഗം പേരും ​സ്വീ​പ്പ​ർ​ ​പോ​ലു​ള്ള​ ​താ​ഴ്ന്ന​ ​ത​സ്തി​ക​കളി​ലു​ള്ള​വ​രാ​ണ്.​ ​
നേരത്തെ കി​ട്ടി​യി​രുന്ന ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​ജോ​ലി​ ​സ്ഥി​ര​പ്പെ​ട്ട​ശേഷവും​ ​വാ​ങ്ങി​യി​രു​ന്ന​വ​രാ​ണ് ​ഇ​വ​രി​ൽ​ ​പ​ല​രും.
എ​ന്നാ​ൽ,​ ​ബി.​എം.​ഡ​ബ്ളി​യു​ ​കാ​ർ​ ​ഉ​ട​മ​യും​ ​വി​മു​ക്ത​ഭ​ട​ ​പെ​ൻ​ഷൻ വാ​ങ്ങു​ന്ന​വ​രു​ടെ​ ​കു​ടും​ബ​ത്തി​ലു​ള്ള​വ​രു​മൊ​ക്കെ​ ​എ​ങ്ങ​നെ​ ​ക്ഷേ​മ​പെ​ൻ​ഷ​ന് ​അ​ർ​ഹ​രാ​യി​ ​എ​ന്ന​തി​ൽ​ ​അ​ന്വേ​ഷ​ണ​മി​ല്ല.​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​കു​റ​ച്ചു​ ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​ ​മാ​ത്രം​ ​ന​ട​പ​ടി​യെ​ടു​ത്ത് ​അ​തി​ലൊ​തു​ക്കാ​നാ​ണ് ​നീ​ക്ക​മെ​ന്ന് ​ആ​ക്ഷേ​പ​മു​ണ്ട്.

സി.എ.ജി റിപ്പോർട്ടിലും നടപടിയില്ല

മലപ്പുറം കോട്ടയ്ക്കൽ ഉൾപ്പെടെ പല നഗരസഭകളിലും ക്ഷേമപെൻഷൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് രണ്ടുവർഷം മുമ്പ് സി.എ.ജിയുടെ സോഷ്യൽ ഒാഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുവരെ അന്വേഷണമുണ്ടായില്ല. അത്തരത്തിൽ വ്യാപകമായ അന്വേഷണത്തിലേക്ക് കടക്കുന്നത് സർക്കാർ സംവിധാനത്തിന് അപകീർത്തിയുണ്ടാക്കുമെന്ന ആശങ്കയാണ് കാരണം. അതേസമയം, തദ്ദേശ സ്ഥാപനതലത്തിൽ ധനവകുപ്പ് പരിശോധന തുടരുകയാണെന്നും അതുകഴിയുമ്പോൾ നടപടിയുണ്ടാകുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

ക്ഷേമപെൻഷൻ തട്ടിപ്പ്

സർക്കാർ കണ്ടെത്തിയതിൽ...........1458 പേർ

തട്ടിപ്പിൽ നഷ്ടമായ തുക.................. 2.25കോടി

സി.എ.ജി.കണ്ടെത്തിയതിൽ ............9201പേർ

തട്ടിപ്പിൽ നഷ്ടമായ തുക.................. 39.27കോടി

നടപടിക്ക് വിധേയമാകേണ്ടവർ

ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവർ

അനർഹരെ തിരുകിക്കയറ്റാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർ

അനർഹരെ ഉൾപ്പെടുത്താൻ സ്വാധീനം ചെലുത്തിയവർ

62 ലക്ഷം

ക്ഷേമ പെൻഷൻ വാങ്ങുന്നത്

11,000 കോടി

പ്രതിവർഷം ചെലവ്