ഓ​ടി​ക്കൊ​ണ്ടി​രു​ന്ന​ ​ബി എം ഡ​ബ്ല്യു​ ​കാ​റി​ൽ നിന്ന് പുക, പിന്നാലെ തീപിടിത്തം, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Saturday 21 December 2024 11:06 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ര​മ​ന​യി​ൽ​ ​ഓ​ടി​ക്കൊ​ണ്ടി​രു​ന്ന​ ​ബി.​എം.​ഡ​ബ്ല്യു​ ​കാ​റി​ന് ​തീ​പി​ടി​ച്ചു.​ ​ ഇന്ന് ​ഉ​ച്ച​യ്ക്ക് 1.30​ഓ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​പാ​പ്പ​നം​കോ​ട് ​നി​ന്ന് ​കി​ള്ളി​പ്പാ​ലം​ ​ഭാ​ഗ​ത്തേ​യ്ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​കാ​റി​നാ​ണ് ​ക​ര​മ​ന​ ​മാ​ർ​ക്ക​റ്റി​ന് ​മു​ന്നി​ൽ​ ​വ​ച്ച് ​തീ​പി​ടി​ച്ച​ത്.​ ​പി.​ആ​ർ.​എ​സ് ​ആ​ശു​പ​ത്രി​യി​ലെ​ ​ഡോ​ക്ട​ർ​ ​കാ​ർ​ത്തി​രാ​ജി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​കാ​ർ,​ഡ്രൈ​വ​‌​ർ​ ​ഷ​മീ​ർ​ ​ഓ​ടി​ച്ച് ​വ​രി​ക​യാ​യി​രു​ന്നു.​സീ​റ്റി​ന്റെ​ ​പി​ൻ​വ​ശ​ത്ത് ​അ​ടി​ഭാ​ഗ​ത്തു​നി​ന്ന് ​തീ​യും​ ​പു​ക​യും​ ​വ​രു​ന്ന​ത് ​ക​ണ്ട് ​നാ​ട്ടു​കാ​ർ​ ​വി​ളി​ച്ചു​പ​റ​ഞ്ഞ​തോ​ടെ​ ​ഡ്രൈ​വ​ർ​ ​കാ​ർ​ ​ഒ​തു​ക്കി​ ​പു​റ​ത്തേ​ക്ക് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​നാ​ട്ടു​കാ​ർ​ ​അ​ടു​ത്തു​ള്ള​ ​ക​ട​യി​ലെ​ ​ഫ​യ​ർ​ ​എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ​ ​ഉ​പ​യോ​ഗി​ച്ച് ​തീ​യ​ണ​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​പൂ​ർ​ണ​മാ​യി​ ​അ​ണ​യ്ക്കാ​നാ​യി​ല്ല.​തു​ട​ർ​ന്ന് ​ചെ​ങ്ക​ൽ​ച്ചൂ​ള​ ​ഫ​യ​ർ​ഫോ​ഴ്സെ​ത്തി​ ​തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.​കാ​റി​ന്റെ​ ​പി​ൻ​വ​ശ​വും​ ​എ​ൻ​ജി​നും​ ​ക​ത്തി​ന​ശി​ച്ചു.​തീ​ ​കാ​റി​നു​ള്ളി​ലേ​ക്ക് ​ക​യ​റാ​ത്ത​തി​നാ​ൽ​ ​സീ​റ്റ് ​ ക​ത്തി​യി​ല്ല.

ഏ​ക​ദേ​ശം​ ​പ​ത്ത് ​ല​ക്ഷ​ത്തി​ന്റെ​ ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.​തീ​പി​ടി​ത്ത​ത്തി​ന്റെ​ ​കാ​ര​ണം​ ​ക​ണ്ടെ​ത്താ​ൻ​ ​ഫ​യ​ർ​ഫോ​ഴ്സ് ​കാ​ർ​ ​ക​മ്പ​നി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.​ .​തീ​പി​ടി​ത്തം​ ​കാ​ര​ണം​ ​പ്ര​ദേ​ശ​ത്ത് ​ഗ​താ​ഗ​തം​ ​അ​ര​മ​ണി​ക്കൂ​റോ​ളം​ ​ത​ട​സ​പ്പെ​ട്ടു. സീ​നി​യ​ർ​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്ക്യൂ​ ​ഓ​ഫീ​സ​ർ​ ​ഷാ​ഫി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്ക്യൂ​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ബി​ജു.​ടി.​ഒ,​സാ​ജ​ൻ​ ​സൈ​മ​ൺ,​പ്ര​വീ​ൺ,​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്ക്യൂ​ ​വി​മ​ൺ​ ​അ​ശ്വി​നി,​ ​ശ്രു​തി​ ​ഹോം​ ​ഗാ​ർ​ഡ് ​ശ്യാ​മ​ള​ൻ​ ​എ​ന്നി​വ​ർ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.