അക്ഷര സൂര്യൻ മറഞ്ഞു
കോഴിക്കോട്: ജനസാഗരത്തെയും കാലത്തെയും സാക്ഷിയാക്കി എം.ടി സ്മൃതിപഥത്തിൽ അലിഞ്ഞു. കൂട്ടായിരുന്നവർക്കും ഒരിക്കലെങ്കിലും ആ അക്ഷരങ്ങളെ അനുഭവിച്ചറിഞ്ഞവർക്കും ഇനി ജ്വലിക്കുന്ന ഓർമ. മരണാനന്തര ചടങ്ങുകൾക്ക് ശേഷം മാവൂർ റോഡ് ശ്മശാനത്തിൽ നടന്ന അനുസ്മരണ യോഗത്തിലും പങ്കെടുത്തത് നൂറുകണക്കിനാളുകൾ. വേദിയിലും സദസിലുമിരുന്ന ഏവർക്കും പറയാനുണ്ടായിരുന്നത് കണ്ടും, കേട്ടും, വായിച്ചുമറിഞ്ഞ എം.ടി ഓർമകളായിരുന്നു. മേയർ ബീന ഫിലിപ്പ് സ്വാഗതം പറഞ്ഞു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു അക്ഷരസൂര്യൻ അസ്തമിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് അനുസ്മരിച്ചു. മരണത്തിൽ പോലും മഹത്വം പേറുന്ന മനുഷ്യനാണ് എം.ടി യെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. എം.ടി ജനിച്ചു വളർന്ന കൂടല്ലൂരിന്റെ പ്രതിനിധിയായാണ് താനിവിടെ എത്തിയതെന്ന് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എം.പി മാരായ എം.കെ.രാഘവൻ, ഷാഫി പറമ്പിൽ, എ.എ റഹീം, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എഴുത്തുകാരായ എം.എൻ കാരശ്ശേരി, ബെന്യാമിൻ, ആലങ്കോട് ലീലാകൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ തുടങ്ങി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിരവധിപേർ എം.ടി യെ അനുസ്മരിച്ചു.
എംപിമാരായ എം.കെ .രാഘവൻ, അബ്ദുൾ സമദ് സമദാനി, ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ്, സ്പീക്കർ എ.എൻ. ഷംസീർ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം ഇ.പി .ജയരാജൻ,മന്ത്രി എ.കെ.ശശീന്ദ്രൻ, ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ, കോൺഗ്രസ് നേതാക്കളായ പി.എം നിയാസ്, കെ.സി .അബു, എം.കെ മുനീർ തുടങ്ങിയവർ മരണ വിവരമറിഞ്ഞയുടൻ ആശുപത്രിയിലെത്തി. മന്ത്രി വി .അബ്ദുറഹ്മാൻ, മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഷാഫി പറമ്പിൽ എം.പി, എം.എൻ കാരശേരി, കെ.പി രാമനുണ്ണി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ, മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയ നിരവധി പ്രമുഖർ രാത്രി തന്നെ വീട്ടിലെത്തി.
ഡി.വൈ.എഫ്.ഐ അഖലേന്ത്യ പ്രസിഡന്റ് എ.എ. റഹീം എം.പി, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, കെ.കെ ഷൈലജ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി സിദ്ധിഖ്, വൈസ് പ്രസിഡന്റ് വി.ടി ബൽറാം, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ , ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി. രമേശ്, സംവിധായകരായ കമൽ, ജയരാജ്, ശ്യാമപ്രസാദ്, സിബി മലയിൽ, വി.എം വിനു, വി.എ ശ്രീകുമാർ, ലാൽ ജോസ്, സത്യൻ അന്തിക്കാട്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ ചീഫ് സെക്രട്ടറി വി വേണു, നടൻമാരായ വിനീത്, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, നടി ദുർഗ കൃഷ്ണ, റഹ്മാൻ, സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, എഴുത്തുകാരായ എം. മുകുന്ദൻ, കല്പറ്റ നാരായണൻ, സാറാ ജോസഫ്, പി.കെ പാറക്കടവ്, ആലങ്കോട് രാധാകൃഷ്ണൻ, പി.ആർ.നാഥൻ, വി.ആർ.സുധീഷ്, മേയർ ബീന ഫിലിപ്പ്, ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കോഴക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കൽ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എ പ്രദീപ് കുമാർ, ഡി.വൈ.എഫ്. ഐ സംസ്ഥാന പ്രസിഡന്റെ വസീഫ് തുടങ്ങി നിരവധി പേർ വിട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു . നാലരയോടെ പൊതുദർശനം അവസാനിച്ചു. അന്ത്യയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷൻ, ബാങ്ക് റോഡ്, കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡ് വഴി സ്മൃതിപഥം ശ്മശാനത്തിൽ.