രാജ്ഭവനിൽ എത്തുന്നത് വീണ്ടുമൊരു ജനകീയൻ

Friday 27 December 2024 12:00 AM IST

തിരുവനന്തപുരം: അഞ്ചേകാൽ വർഷം കേരളത്തിന്റെ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ പിൻഗാമിയായെത്തുന്ന ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​റും (70) ആരിഫ് ഖാനെപ്പോലെ, ബീഹാറിലും ഹിമാചലിലും ജനങ്ങൾക്കായി രാജ്ഭവന്റെ വാതിലുകൾ തുറന്നിടുകയും കോളനികളിലടക്കം സന്ദർശനം നടത്തുകയും ചെയ്ത് ജനകീയനെന്ന് പേരെടുത്തയാളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി നേതൃത്വവുമായും ബന്ധമുള്ള, കറകളഞ്ഞ ആർ.എസ്.എസുകാരനായ ആർലേക്കറെ നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒന്നര വർഷം ശേഷിക്കവേ കേരളത്തിലേക്കയയ്ക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്.

ഗോവയിൽ നിന്നുള്ള നേതാവായ ആർലേക്കർ ക്രൈസ്തവ സഭകളുമായുള്ള പാലമായി മാറും. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഗോവയിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ച നേതാക്കളിൽ പ്രമുഖനാണ്. വിവാദങ്ങളിലും അദ്ദേഹം പിന്നോട്ടല്ല. സത്യഗ്രഹത്തെ പേടിച്ചല്ല, ജനങ്ങൾ ആയുധമെടുത്തതോടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതെന്ന കഴിഞ്ഞയാഴ്ചത്തെ പ്രസംഗമാണ് ഒടുവിലത്തെ വിവാദം.

സർവകലാശാലാ വി.സി നിയമനങ്ങളിലടക്കം ആരിഫ് ഖാന്റെ നയങ്ങൾ ആർലേക്കറും തുടരാനാണിട. ബീഹാറിൽ ഗവർണറായിരിക്കെ, സർക്കാർ നൽകിയ വൈസ്ചാൻസലർ നിയമന ശുപാർശ തിരിച്ചയച്ച് മുഖ്യമന്ത്രി നിതീഷ്‌കുമാറുമായി കൊമ്പുകോർത്തിരുന്നു.

ഇടതുപക്ഷത്തിന്റെ കടുത്ത വിമർശകനുമാണ്. ഡൽഹി ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാവായിരുന്ന കനയ്യ കുമാറിനെതിരായ പരാമർശവും വിവാദമായിരുന്നു. അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് കരുതി കനയ്യയ്ക്ക് എന്തും പറയാനാവില്ലെന്നായിരുന്നു പരാമർശം.

ഇഷ്ടം സംഗീതം

ശാസ്ത്രീയ സംഗീതവും മറാഠി ലളിതഗാനങ്ങളുമാണ് ആർലേക്കറിന് ഏറെയിഷ്ടം. നാടകങ്ങളും ആസ്വദിക്കും. ബി.കോം ബിരുദധാരിയാണ്. ഭാര്യ: അനഘ.ഒരു മകനും മകളുമുണ്ട്.

പു​തി​യ​ ​ഗ​വ​ർ​ണർ
ജ​നു​വ​രി​ ​ആ​ദ്യം
ചു​മ​ത​ല​യേ​ൽ​ക്കും

കേ​ര​ള​ത്തി​ന്റെ​ ​പു​തി​യ​ ​ഗ​വ​ർ​ണ​ർ​ ​രാ​​​ജേ​​​ന്ദ്ര​​​ ​​​വി​​​ശ്വ​​​നാ​​​ഥ് ​​​ആ​​​ർ​​​ലേ​​​ക്ക​ർ​ ​ജ​നു​വ​രി​ ​ആ​ദ്യം​ ​ചു​മ​ത​ല​യേ​ൽ​ക്കും.​ ​നി​ല​വി​ൽ​ ​ബീ​ഹാ​ർ​ ​ഗ​വ​ർ​ണ​റാ​ണ്.​ ​ഇ​ൻ​ഡോ​റി​ലും​ ​ഡ​ൽ​ഹി​യി​ലും​ 28​വ​രെ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പ​രി​പാ​ടി​ക​ൾ​ ​വെ​ട്ടി​ച്ചു​രു​ക്കി​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ഇ​ന്ന് ​പു​ല​ർ​ച്ചെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​ഇ​ന്ന് ​എ​ത്തു​ന്നു​ണ്ട്.​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ത്തി​ന് ​ഉ​പ​രാ​ഷ്ട്ര​പ​തി​ ​ജ​ഗ്‌​ദീ​പ് ​ധ​ൻ​ക​ർ​ ​തി​ങ്ക​ളാ​ഴ്ച​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​അ​ദ്ദേ​ഹ​ത്തെ​ ​ഗ​വ​ർ​ണ​ർ​ ​സ്വീ​ക​രി​ക്കും.​ ​ശി​വ​ഗി​രി​യി​ലെ​ ​പ​രി​പാ​ടി​ക്ക് ​ശേ​ഷം​ ​മൂ​ന്ന​ര​യ്ക്ക് ​ഉ​പ​രാ​ഷ്ട്ര​പ​തി​ ​മ​ട​ങ്ങും.​ 31​ന് ​വൈ​കി​ട്ട് 5​ന് ​ശി​വ​ഗി​രി​യി​ലെ​ ​സ​ർ​വ​മ​ത​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ക​ൻ​ ​ഗ​വ​ർ​ണ​റാ​ണ്.​ ​ഈ​ ​പ​രി​പാ​ടി​ക്ക് ​ശേ​ഷ​മാ​യി​രി​ക്കും​ ​ഗ​വ​ർ​ണ​ർ​ ​ഒ​ഴി​യു​ക​യെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഭാ​ര്യ​യും​ ​കു​ടും​ബ​വും​ ​ഡ​ൽ​ഹി​യി​ലാ​ണു​ള്ള​ത്.
ജ​നു​വ​രി​ 17​ന് ​ഗ​വ​ർ​ണ​റു​ടെ​ ​ന​യ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു​ ​ധാ​ര​ണ.​ ​ഇ​നി​ ​പു​തി​യ​ ​ഗ​വ​ർ​ണ​റു​ടെ​ ​സ​മ​യം​ ​തേ​ടി​യ​ ​ശേ​ഷ​മാ​യി​രി​ക്കും​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​തി​യ​തി​ ​നി​ശ്ച​യി​ക്കു​ക.