വിരയെന്ന് കരുതി, നോക്കിയപ്പോൾ കൊടും വിഷമുള്ള അതിഥി; കടിച്ചാൽ മിനിട്ടുകൾക്കുള്ളിൽ മരണം ഉറപ്പ്

Saturday 28 December 2024 11:24 AM IST

മുംബയിലെ മഹദ കോളനിയിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. മുംബയിലെ പാമ്പ് സംരക്ഷകനായ തന്മയ് ജോഷിയും നവീൻ റാക്കിയും വാവയ്‌ക്കൊപ്പമുണ്ട്. പാമ്പിനെ കണ്ടെന്ന് പറഞ്ഞ് തന്മയ്‌ക്കാണ് കോൾ വരുന്നത്. ഉടൻതന്നെ മൂന്നുപേരും അവിടേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ കേരളത്തിൽ നിന്നും വളരെ വ്യത്യസ്‌തമാണ് മുംബയിലെ ഓരോ കാര്യങ്ങളും എന്ന് വാവയ്‌ക്ക് മനസിലായി. ആളുകൾ ബസ് കാത്തുനിൽക്കുന്നത് പോലും ക്യൂവായിട്ടാണ്.

സ്ഥലത്ത് എത്തിയപ്പോഴേക്കും രാത്രിയായി. ഉടൻതന്നെ വാവാ സുരേഷും സംഘവും തെരച്ചിൽ തുടങ്ങി. ഒരു മണിക്കൂറിന് മുൻപാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. ഏറെ നേരം കല്ലുകൾക്കിടയിലും പരിസരത്തും മൂവരും ചേർന്ന് തെരഞ്ഞു. ഇതിനിടെ കരിക്കിന്റെ തൊണ്ട് കൂട്ടിയിട്ടിരുന്ന സ്ഥലത്തേക്ക് നോക്കി. ഓരോന്നായി എടുത്ത് അതിനുള്ളിൽ പാമ്പുണ്ടോ എന്നവർ നോക്കി. ഒടുവിൽ ഒരു തൊണ്ടിനുള്ളിൽ നിന്നും പാമ്പിനെ വാവാ സുരേഷ് കണ്ടു.

കാഴ്‌ചയിൽ വളരെ കുഞ്ഞൻ പാമ്പാണെങ്കിലും ഉഗ്രവിഷമുള്ള ഇനമാണ്. ഹിന്ദിയിൽ 'രാത്ത് സാമ്പ്' എന്നറിയപ്പെടുന്ന കോറൽ സ്‌നേക്കാണിത്. മലയാളത്തിൽ എഴുത്താണി മൂർഖൻ പാമ്പെന്ന് പറയും. വർഷങ്ങൾക്ക് ശേഷമാണ് ഈ ഇനത്തിൽപ്പെട്ട പാമ്പിനെ വാവാ സുരേഷ് കാണുന്നത്. ഇതിന്റെ വെനം നാഡീവ്യൂഹത്തെ ബാധിക്കും. ഇപ്പോൾ പിടികൂടിയത് വളരെ ചെറിയ പാമ്പായതിനാൽ അതിന് മനുഷ്യനെ കൊല്ലാനുള്ള ശക്തിയില്ല. കാണുക അപൂർവയിനം പാമ്പിനെ പിടികൂടിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.