പി.എസ്.സി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

Wednesday 01 January 2025 12:00 AM IST

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയൻ)- കെ.എ.പി 1- എറണാകുളം (കാറ്റഗറി നമ്പർ 593/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 7, 8, 9, 10, 13, 14, 15 തീയതികളിൽ രാവിലെ 5.30ന് ചോറ്റാനിക്കര ഗവ. വി.എച്ച്.എസ്.എസ്, കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

പ്രമാണപരിശോധന

വാട്ടർ അതോറിട്ടിയിൽ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 411/2023, 412/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 3, 4 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ ഫാം അസിസ്റ്റന്റ് (അഗ്രികൾച്ചർ) (കാറ്റഗറി നമ്പർ 32/2024) തസ്തികയിലേക്ക് 4ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

 തദ്ദേശസ്വയംഭരണ വകുപ്പിൽ (ഗ്രൂപ്പ് 4 പ്ലാനിംഗ് വിംഗ്) ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ടൗൺ പ്ലാനിംഗ് സർവ്വേയർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 682/2023) തസ്തികയിലേക്ക് 7ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

 പത്താംക്ലാസ് അടിസ്ഥാന യോഗ്യത ആവശ്യമായുള്ള തസ്തികകളിലേക്കുള്ള രണ്ടാംഘട്ട പൊതുപ്രാഥമിക പരീക്ഷ (ഒ.എം.ആർ)11 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യണം.

ഗ​സ്റ്റ് ​ല​ക്‌​ച​റ​ർ​ ​ഇ​ന്റ​ർ​വ്യൂ

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ര്യ​വ​ട്ടം​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജി​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സി​ൽ​ ​ഒ​രു​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വു​ണ്ട്.​ ​കൊ​ല്ലം​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​പാ​ന​ലി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ 9​ന് ​രാ​വി​ലെ​ 10.30​ന് ​പ്രി​ൻ​സി​പ്പ​ലി​നു​ ​മു​ന്നി​ൽ​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​:​ 9188900161