കണ്ണൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; 15 കുട്ടികൾ ആശുപത്രിയിൽ, ഒരാളുടെ നില ഗുരുതരം
Wednesday 01 January 2025 5:15 PM IST
കണ്ണൂർ: സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. കണ്ണൂർ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ചിന്മയ വിദ്യാലയത്തിലെ സ്‌കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 15 കുട്ടികൾക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കണ്ണൂർ വളക്കൈ പാലത്തിന് സമീപത്ത് വച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്‌കൂൾ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡരികിലാണ് ബസ് മറിഞ്ഞത്.