പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ കൊക്കയിൽ വീണു, യുവാവിന് ദാരുണാന്ത്യം

Wednesday 01 January 2025 5:32 PM IST

ഇടുക്കി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ കാൽവഴുതി കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞാർ - വാഗമൺ റോഡിൽ പൂത്തേടിനും കുമ്പങ്കാനത്തിനുമിടയിൽ ചാത്തൻപാറയിലാണ് സംഭവം.

കരിങ്കുന്നം മേക്കാട്ടിൽ പരേതനായ മാത്യുവിന്റെ മകൻ എബിൻ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.50ഓടെയാണ് സംഭവം. മൂന്ന് കൂട്ടുകാരുമൊത്ത് വാഗമണ്ണിന് പോകാനുള്ള യാത്രയിലായിരുന്നു എബിൻ. ഇതിനിടെ ചാത്തൻപാറയിൽ കാഴ്‌ച കാണാനിറങ്ങി. അതിനിടെയാണ് ദുരന്തം സംഭവിച്ചത്.

മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് എബിനെ രക്ഷപ്പെടുത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. സംഭവത്തിൽ കാഞ്ഞാട് പൊലീസ് നടപടി സ്വീകരിച്ചു.