സനാതന ധർമ്മത്തിന് ഗുരുവിനെ വിട്ടുകൊടുക്കില്ല: കെ. സുധാകരൻ

Thursday 02 January 2025 1:28 AM IST

ശിവഗിരി: ഗുരുദേവന്റെ ആദർശങ്ങളെ മാത്രമല്ല, അദ്ദേഹത്തെയും റാഞ്ചിയെടുക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഗുരുദേവനെ ആർക്കും വിട്ടുകൊടുക്കാനാവില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന് ഉദ്‌ഘോഷിച്ച വിശ്വപൗരനായ ശ്രീനാരായണ ഗുരുദേവനെ സനാതന ധർമ്മത്തിന്റെ പേരു പറഞ്ഞ് ചതുർവാർണ്യത്തിലും വർണാശ്രമത്തിലും തളയ്‌ക്കാൻ ശ്രമം നടക്കുന്നു. ജാതിയും മതവും അതിന്റെ വേലിക്കെട്ടുകളുമൊക്കെ ഇപ്പോഴും നമ്മെ വരിഞ്ഞു മുറുക്കുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന വിപ്ലവകരായ ശബ്ദം ഉയർന്ന പ്രദേശമാണിത്. അവർണരെന്നും സവർണരെന്നും ജനങ്ങളെ വേർതിരിച്ച് മതിൽ കെട്ടിയ കാലം. ഗരുവിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും കുന്തമുന അവർണന്റെ സ്വത്വബോധത്തെ ഉണർത്താനുള്ളതായിരുന്നു. ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് അടിച്ചമർത്തിയവർക്ക് ഉയിർത്തെഴുന്നേൽക്കാനുള്ള ആദ്യത്തെ കാഹളമായിരുന്നു. ബ്രാഹ്മണനല്ലാത്ത ഒരാൾക്ക് ദൈവപ്രതിഷ്ഠ നടത്താമെന്ന് അദ്ദേഹം തെളിയിച്ചു. സവർണമേധാവിത്വത്തോടുള്ള തുറന്ന വെല്ലുവിളിയായിരുന്നു അതെന്നും സുധാകരൻ പറഞ്ഞു.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. എ.എ. റഹീം എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല, കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു, ഗുരുധർമ്മപ്രചാരണ സഭ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ജയൻ, ജി.ഡി.പി.എസ് വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ്, ഗോവ എസ്.എൻ.ജി.എം.എസ് മുൻ പ്രസിഡന്റ് കെ.ആർ. ശശിധരൻ, ആർ. രാഗേഷ്, ഗോവ ജി.ഡി.പി.എസ് ആക്ടിംഗ് കൺവീനർ പി.ജി. ബാബു, ടി.കെ. ശ്രീനാരായണദാസ് എന്നിവർ പ്രസംഗിച്ചു. സ്വാമി അസംഗാനന്ദഗിരി സ്വാഗതവും സ്വാമി അംബികാനന്ദ നന്ദിയും പറഞ്ഞു.

 ഗു​രു​ദ​ർ​ശനപ്ര​ചാ​ര​ണ​ത്തി​ന് മൈ​ക്രോ​സൈ​റ്റ്:​ ​മ​ന്ത്രി​ ​റി​യാ​സ്

ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ദ​ർ​ശ​ന​വും​ ​ശ്രേ​ഷ്ഠ​ത​യും​ ​ലോ​ക​മെ​മ്പാ​ടു​മെ​ത്തി​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​ടൂ​റി​സം​ ​വ​കു​പ്പ് ​മൈ​ക്രോ​സൈ​റ്റ് ​ത​യ്യാ​റാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന,​ ​ലോ​ക​ത്ത് ​എ​വി​ടെ​യു​മു​ള്ള​ ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​ഗു​രു​സ​ന്ദേ​ശം​ ​പ​ക​ർ​ന്നു​ന​ൽ​കാ​നു​ള്ള​ ​മൈ​ക്രോ​സൈ​റ്റ് ​ത​യ്യാ​റാ​ക്കു​ന്ന​ ​വി​വ​രം​ ​വി​ദ്യാ​ർ​ത്ഥി​ ​യു​വ​ജ​ന​ ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ​മ​ന്ത്രി​ ​അ​റി​യി​ച്ച​ത്.
ശി​വ​ഗി​രി​യി​ൽ​ ​വ​ച്ചു​ത​ന്നെ​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​അ​തി​യാ​യ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​ഉ​ള്ള​ട​ക്കം​ ​ചെ​യ്ത​ ​വി​വി​ധ​ ​ഭാ​ഷ​ക​ളി​ലു​ള്ള​ ​മൈ​ക്രോ​സൈ​റ്റാ​ണ് ​സ​ജ്ജ​മാ​ക്കു​ക.​ ​ഗു​രു​വി​നെ​ക്കു​റി​ച്ചും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ന​വോ​ത്ഥാ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും​ ​അ​റി​യാ​ൻ​ ​ക​ഴി​യു​ന്ന​ ​ഒ​ന്നാ​യി​ ​മൈ​ക്രോ​സൈ​റ്റി​നെ​ ​വി​ക​സി​പ്പി​ക്കും.​ ​ഗു​രു​ദേ​വ​ൻ​ ​പ്ര​തി​ഷ്ഠ​ ​ന​ട​ത്തി​യ​ ​ക്ഷേ​ത്ര​ങ്ങ​ൾ,​ ​ആ​ശ്ര​മ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് ​ഇ​തി​ലൂ​ടെ​ ​ലോ​ക​ത്തി​ന് ​കൂ​ടു​ത​ൽ​ ​മ​ന​സി​ലാ​ക്കാ​നാ​കും.​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തെ​യും​ ​തീ​ർ​ത്ഥാ​ട​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ളെ​യും​കു​റി​ച്ച് ​സൈ​റ്റി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കും.​ ​ഇ​വി​ടേ​ക്ക് ​കൂ​ടു​ത​ൽ​ ​സ​ഞ്ചാ​രി​ക​ളെ​ ​എ​ത്തി​ക്കു​ന്ന​തി​നും​ ​മൈ​ക്രോ​സൈ​റ്റ് ​വ​ഴി​ ​സാ​ധി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.