എ.ബി.വി.പി സംസ്ഥാന സമ്മേളനം കൊച്ചിയിൽ

Thursday 02 January 2025 12:19 AM IST

കൊച്ചി: എ.ബി.വി.പി 40-ാം സംസ്ഥാന സമ്മേളനം നാളെ മുതൽ 5 വരെ എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കും. ആയിരത്തിലേറെ പ്രവർത്തകർ പങ്കെടുക്കും. നാളെ രാവിലെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം നിർവഹിക്കും. എ.ബി.വി.പി ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്രസിംഗ് സോളങ്കി പങ്കെടുക്കും. 4ന് റാലിയും പൊതുസമ്മേളനവും.