ഗുരു എതിർത്തത് നിലനിറുത്താൻ ചിലർക്ക് ആഗ്രഹം: മന്ത്രി റിയാസ്

Thursday 02 January 2025 3:08 AM IST

ശിവഗിരി: ശ്രീനാരായണ ഗുരു എന്തിനെതിരെയാണോ പോരാടിയത്, അത് ഇപ്പോഴും സമൂഹത്തിൽ തുടരണം എന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അത്തരക്കാർ ഗുരുവിനെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ ഗുരുവചനങ്ങളും സന്ദേശങ്ങളും കൂടുതൽ പ്രസക്തമാവുന്നുവെന്നും അദ്ദേഹം വിശദമാക്കി. 92-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥി യുവജന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

1916 ൽ തിരുവനന്തപുരം മുട്ടത്തറയിൽ നടന്ന പുലയസമാജത്തിന്റെ സമ്മേളനത്തിൽ ഗുരു തന്റെ ആശയം കൃത്യമായി പറഞ്ഞിട്ടുണ്ട്. 'മനുഷ്യർ ഒക്കെ ഒരു ജാതിയാണ്. അവരുടെ ഇടയിൽ സ്ഥിതിഭേദമല്ലാതെ ജാതിഭേദം ഇല്ല." ഇക്കാര്യം എല്ലായിപ്പോഴും ശ്രീനാരായണഗുരു പ്രചരിപ്പിച്ചിരുന്നു. എല്ലാത്തിനെയും പരസ്പരം ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ മനഃസ്ഥിതി ആർജ്ജിക്കാനാണ് ഗുരു നിരന്തരം ഉപദേശിച്ചത്.
നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തിൽ പ്രതിഷ്ഠ നടത്തി ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിന് ഗുരു മുന്നിട്ടിറങ്ങി. കീഴ്ജാതിക്കാർക്ക് ക്ഷേത്ര പ്രവേശനത്തിന് അവകാശമില്ലാത്ത കാലത്താണ് ഗുരു ഈ വിപ്ലവത്തിന് നേതൃത്വം നൽകിയത്. 1917 ലാണ് പ്രധാന ദേവാലയം വിദ്യാലയം ആയിരിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. 'ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം, അവർക്ക് അറിവുണ്ടാകട്ടെ" എന്ന വാക്കുകൾ ഗുരു വിദ്യാഭ്യാസത്തിന് നൽകിയ ഔന്നത്യം പ്രകടമാക്കുന്നു.

അധഃകൃതരുടെ അവശകതകൾ തീർക്കുന്നതിന് അയിത്തോച്ചാടനത്തിനുപുറമെ മറ്റെന്തെല്ലാം കൂടി വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം എന്ന് ഗാന്ധിജി ചോദിച്ചപ്പോൾ ഗുരു നൽകിയ മറുപടി 'അവർക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. നന്നാകാനുള്ള സൗകര്യം മറ്റെല്ലാവർക്കും എന്നതു പൊലെ ഉണ്ടാകണം." എന്നായിരുന്നു. കേരളത്തിന്റെ ഇന്നുകാണുന്ന വിദ്യാഭ്യാസസമ്പ്രദായത്തെ വളർത്തി എടുക്കുന്നതിൽ ഗുരുവിന് പ്രധാന പങ്കുണ്ട്.

വിദ്യാഭ്യാസം എന്നത് സാദാ വിദ്യാഭ്യാസം മാത്രമാകരുത്. നൈപുണ്യ വികസനം കൂടി ആകണമെന്നും ഗുരു നിഷ്കർഷിച്ചു. വിദ്യാഭ്യാസകാലത്ത് തൊഴിൽ നേടുന്നതിലൂടെ യുവത്വത്തെ കൂടുതൽ ഊർജ്ജസ്വലമാക്കാനാണ് ഗുരു ശ്രമിച്ചത്. വിദ്യകൊണ്ട് സ്വതന്ത്രരാകൂ എന്ന പ്രഖ്യാപനം കൂടി ഈ അവസരത്തിൽ ഓർത്തുവയ്ക്കാം. പുതുതലമുറ കൂടുതലായി ശ്രീനാരായണീയ ദർശനത്തെ ഏറ്റെടുക്കണം. അതിന് ശിവഗിരി മഠം നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഗു​രു​ദ​ർ​ശ​ന​ങ്ങ​ളു​ടെ​ ​സ​ത്ത​ ​മൈ​ത്രി​:​ ​എ.​എ.​റ​ഹിം

ശി​വ​ഗി​രി​:​ ​മൈ​ത്രി​യു​ടെ​ ​മ​ഹാ​സ​ന്ദേ​ശ​മാ​ണ് ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ദ​ർ​ശ​ന​ങ്ങ​ളു​ടെ​ ​സ​ത്ത​യെ​ന്ന് ​എ.​എ.​റ​ഹിം​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​ജാ​തി​ ​ബോ​ധ​ത്തി​നെ​തി​രാ​ണ് ​ഈ​ ​സ​ന്ദേ​ശം.​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ ​മ​ഹാ​മ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ ​യു​വ​ജ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ജാ​തി​ക്കോ​മ​ര​ങ്ങ​ളെ​ ​വെ​ല്ലു​വി​ളി​ച്ച് ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ത​ന്റെ​ ​അ​രു​വി​പ്പു​റം​ ​പ്ര​തി​ഷ്ഠ​ ​ന​ട​ത്തി​യ​ത് 32​ ​വ​യ​സു​ള്ള​പ്പോ​ഴാ​ണ്.​ ​മൈ​ത്രി​യി​ൽ​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​സ​ന്ദേ​ശ​ങ്ങ​ളെ​ ​ലോ​ക​ത്തി​ന് ​മു​ന്നി​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​നും​ ​ക​ലു​ഷി​ത​മാ​യ​ ​ലോ​ക​ത്തി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ഗു​രു​ദ​ർ​ശ​ത്തി​ലൂ​ടെ​ ​പ​രി​ഹാ​രം​ ​നി​ർ​ദ്ദേ​ശി​ക്കാ​നും​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ന് ​സാ​ധി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ഗു​രു​ദേ​വ​ൻ​ ​അ​റി​വ് പ​ക​ർ​ന്ന​ ​

ദി​വ്യതേ​ജ​സ്:​ ​രാ​ഹുൽ

ശി​വ​ഗി​രി​:​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​വ് ​പ​ക​ർ​ന്ന​ ​ദി​വ്യ​ ​തേ​ജ​സാ​യി​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ൻ​ ​നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്ന് ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ.​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ ​മ​ഹാ​മ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ ​യു​വ​ജ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഗു​രു​ ​എ​ന്ന​ ​വാ​ക്കു​കേ​ട്ടാ​ൽ​ ​മ​ല​യാ​ളി​യു​ടെ​ ​മ​ന​സി​ലേ​ക്ക് ​ഓ​ടി​യെ​ത്തു​ന്ന​ ​രൂ​പം​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റേ​താ​ണ്.​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​ന​വോ​ത്ഥാ​ന​ ​നാ​യ​ക​ർ​ ​ഉ​ഴു​തു​മ​റി​ച്ച​ ​മ​ണ്ണാ​യ​തി​നാ​ലാ​ണ് ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​നി​ഷ്ക​ർ​ഷി​ക്കു​ന്ന​ ​അ​തേ​അ​ർ​ത്ഥ​ത്തി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​തി​ന് ​കാ​ര​ണം.

ഗു​രു​ദേ​വ​ൻ​ ​സ​മൂ​ഹ​ത്തെ
മാ​റ്റി​മ​റി​ച്ച​ ​വ്യ​ക്തി​ത്വം​:​ ​ലി​ജു

ശി​വ​ഗി​രി​:​ ​ആ​ശ​യ​പ​ര​മാ​യ​ ​ക​രു​ത്തി​ലൂ​ടെ​ ​മാ​ത്ര​മ​ല്ല,​പ്രാ​യോ​ഗി​ക​ ​വാ​ദ​ത്തി​ലൂ​ടെ​ ​സ​മൂ​ഹ​ത്തെ​ ​മാ​റ്റി​മ​റി​ച്ച​ ​വ്യ​ക്തി​ത്വ​മാ​ണ് ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​നെ​ന്ന് ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​എം.​ലി​ജു.​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ ​മ​ഹാ​മ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ ​യു​വ​ജ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഗു​രു​വി​നെ​ ​ഏ​തെ​ങ്കി​ലും​ ​ചി​ല​ ​വേ​ലി​ക്കെ​ട്ടു​ക​ൾ​ക്കു​ളി​ൽ​ ​ത​ള​ച്ചി​ടാ​ൻ​ ​ആ​ർ​ക്കു​മാ​വി​ല്ല.​ ​ന​മ്മ​ൾ​ ​ചി​ന്തി​ക്കു​ന്ന​തി​നു​മെ​ത്ര​യോ​ ​അ​പ്പു​റ​മാ​ണ് ​ഗു​രു​വി​ന്റെ​ ​മ​ഹ​ത്വം.​ ​മ​ത​ത്തി​ന്റെ​ ​പേ​രി​ൽ​ ​മ​നു​ഷ്യ​ൻ​ ​ചോ​ര​ ​ചൊ​രി​യു​ന്ന​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​സ​ർ​വ​മ​ത​ ​പാ​ർ​ല​മെ​ന്റു​ക​ൾ​ക്ക് ​ഏ​റെ​ ​പ്ര​സ​ക്തി​യു​ണ്ട്.​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​ഷ​ർ​ട്ട് ​ധ​രി​ച്ച് ​പ്ര​വേ​ശി​ക്കാ​മെ​ന്ന​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​യു​ടെ​ ​നി​ർ​ദ്ദേ​ശം​ ​മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.