മലയാളി സ്ത്രീകൾ സാരിയുടുക്കാൻ പഠിച്ചത് ആരിൽ നിന്ന്?​, ഉത്തരമിതാ

Thursday 02 January 2025 2:09 AM IST

കൊച്ചി: മലയാളികൾ സാരിയുടുക്കാൻ പഠിച്ചത് ആരിൽ നിന്നെന്ന് സംശയമുണ്ടോ? ഗോവക്കാരി​ൽ നി​ന്നത്രെ... 16-ാം നൂറ്റാണ്ടിൽ ഗോവയിൽ നിന്ന് പോർട്ടുഗീസ് അധിനിവേശവും വംശഹത്യയും കാരണം പാലായനം ചെയ്ത് കേരളത്തി​ലെത്തി​യ കൊങ്കണി​കളും കുടുംബി​കളുമാണ് സാരി​യും ഒപ്പം കൊണ്ടുവന്നത്. ഗോവയിൽ ഉപയോഗിച്ചിരുന്ന വസ്ത്രം ഇവിടെ പ്രചരിപ്പിക്കുവാനായി​ ഇക്കൂട്ടർ ഉത്സാഹി​ച്ചു. മേൽമുണ്ട് ധരി​ക്കാൻ അവകാശമി​ല്ലാത്ത കാലത്ത് ആ അവകാശം സ്ഥാപി​ച്ചെടുക്കാൻ കൂടി​യായി​രുന്നു പ്രചാരണം. അതി​ന്റെ ഭാഗമായി​ സാരി​നൃത്തം വരെ അവർ ആവി​ഷ്കരി​ച്ചു.

ഗോവയി​ൽ നി​ന്ന് വന്ന് മലയാളി​കളായി​ മാറി​യവരുടെ സാംസ്കാരി​ക തനി​മയെക്കുറി​ച്ച് അറി​യാൻ കലാ,സാംസ്‌കാരിക സംഘടനായ 'എക്‌മേളി" ഇന്ന് കലാമേള തന്നെ ഇടപ്പള്ളി​ ചങ്ങമ്പുഴ പാർക്കി​ൽ സംഘടി​പ്പി​ക്കുന്നുണ്ട് . മൂന്നു മണി​മുതലാണ് പരിപാടി. പോർട്ടുഗീസ് അധിനിവേശത്തിൽ ഗോവയി​ൽ അനുഭവി​ച്ച ദുരന്തങ്ങൾ ഗൗഢ സാരസ്വത ബ്രാഹ്മണ സമാജം 'ഫോദ്ധോ അനി ഫോഡ്ദോ" എന്ന ലഘു നാടകമായി​ ആവിഷ്കാരി​ക്കും. മുൻ സിൻഡിക്കറ്റ് ബാങ്ക് ചെയർമാൻ എൻ.കാന്തകുമാർ ഉദ്ഘാടനം ചെയ്യും.

 സാരീ ഡാൻസ്

വർണശബളമായ സുന്ദരനൃത്തരൂപം. 11 സ്ത്രീകൾ ചേർന്ന് സാരിയും ആഭരണങ്ങളും ഉടുത്ത് ഡാൻസ് ചെയ്ത് സാരി കൊണ്ട് താമര, ചിത്രശലഭം, സീതയുടെ കുടിൽ, മയിൽ, മഹാവിഷ്ണുവിന്റെ അനന്തശയനം, മഹാവിഷ്ണുവിന്റെ ചക്രം, അർജുനന്റെ രഥം എന്നിവ നൃത്തരൂപേണ ഒരുക്കും

ഫുഗ്ഡോ ഡാൻസ്

ഗോവയിലെ കുടുംബി സമുദായത്തിന്റെ പരമ്പരാഗത നൃത്തരൂപം. ശരീര ഭാരം കൂടിയ പെൺകുട്ടിയെയും അവളുടെ ആഭരണങ്ങളെയും വർണ്ണിക്കുകയാണ്. കുടുംബികളുടെ പുരാതന സംഗീത രൂപമായ ഫുഗ്ടോയിൽ. ഈശ്വരന് സമർപ്പിക്കുന്ന പുഷ്പവൃഷ്ടിയും നൃത്തത്തി​ന്റെ ഭാഗം.

 പരിപാടികൾ

സാരി​ ഡാൻസ്

 ഫുഗ്ഡോ ഡാൻസ്

 'ഫോദ്ധോ അനി ഫോഡ്ദോ" ലഘുനാടകം

കൊങ്കിണി നാടോടി ഗാനങ്ങൾ

കൊങ്കിണി മിമിക്രി