കൊല്ലത്ത് കാർ താഴ്ചയിലേക്ക്  മറിഞ്ഞ്  കത്തിയ  നിലയിൽ; ഉള്ളിൽ മൃതദേഹം

Thursday 02 January 2025 9:08 AM IST

കൊല്ലം: കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. അഞ്ചൽ ഒഴുകുപാറയ്ക്കലിലാണ് കാർ കണ്ടെത്തിയത്. ഒഴികുപാറക്കൽ സ്വദേശി ലെനീഷ് റോബിൻസാണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് കാർ കത്തിയനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അപകടമരണമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാർ കിടന്നത്. അധികം വീടുകളോ ആളുകളോ സമീപമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത്.