ബഡ്ജറ്റ് തയ്യാറെടുപ്പ് തുടങ്ങി; കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണം 'ധനമാജിക്'

Friday 03 January 2025 12:04 AM IST

തിരുവനന്തപുരം: ധനപ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്ളാൻ ബി എങ്ങുമെത്താതിരിക്കെ, ഫെബ്രുവരി ഏഴിന് അടുത്ത ബഡ്ജറ്റിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. തദ്ദേശ തിരഞ്ഞെടുപ്പ് ഈ വർഷവും നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വർഷവും നടക്കാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയാണ് ഇക്കുറിയും പ്രധാന കടമ്പ. അത് മറികടക്കാൻ തിരഞ്ഞെടുപ്പ് വർഷത്തിൽ എന്ത് മാജിക്കാണ് ധനമന്ത്രി കരുതി വച്ചിരിക്കുന്നു എന്നതിലാണ് ആകാംക്ഷ.

കൂടുതൽ കേന്ദ്ര സഹായം ലഭ്യമായില്ലെങ്കിൽ സംസ്ഥാനം പ്ലാൻ ബി പുറത്തെടുക്കും എന്നായിരുന്നു കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനം. എന്നാൽ, അതെന്താണെന്നുപോലും സർക്കാർ വ്യക്തമാക്കിയില്ല.അതുപ്രകാരം ഒന്നും ചെയ്യാനുമായില്ല. അനുവദിക്കപ്പെട്ടതിന് അപ്പുറമുള്ള കേന്ദ്രസഹായം ലക്ഷ്യമിട്ടാണ് പല പദ്ധതികളും പ്രഖ്യാപിക്കുക. എന്നാൽ, കേരളത്തിന് അർഹതയുള്ളതു മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാടിലാണ് കേന്ദ്രം.

സാമ്പത്തിക വർഷത്തെ അവസാനപാദത്തിൽ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിട്ടും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ബി.ജെ.പി ഇതര ഭരണമുള്ള സംസ്ഥാനങ്ങളുടെ കൂട്ടായ്മയ്ക്ക് ശ്രമിച്ചെങ്കിലും അതും കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്താനായില്ല.

പദ്ധതികൾ വെട്ടിക്കുറച്ചു

സാമ്പത്തിക പ്രതിസന്ധികാരണം നടപ്പ് സാമ്പത്തിക വർഷം ആസൂത്രണ പദ്ധതികൾ പകുതിയോളം വെട്ടിക്കുറച്ചു. ഇതുവരെ 40.98% പദ്ധതികൾ മാത്രമാണ് പൂർത്തിയായത്. കഴിഞ്ഞ വർഷം ഇതേസമയത്ത് 55.24% ആയിരുന്നു.

കാത്തിരിക്കുന്ന

വെല്ലുവിളികൾ

1.സാമൂഹ്യപെൻഷൻ അഞ്ചുമാസത്തെ കുടിശികയിൽ ഒരെണ്ണം മാത്രമാണ് ഇതുവരെ നൽകാനായത്

2.സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളിലും കുടിശിക നൽകാനായില്ല. 2021മുതലുള്ള ക്ഷാമബത്ത കുടിശികയിൽ ഒരുവർഷത്തേത് മാത്രമാണ് നൽകിയത്

3.സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ പ്രഖ്യാപനം ബഡ്ജറ്റിൽ നടത്തണം

4.പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം നിശ്ചിത ശതമാനം പെൻഷൻ തുക ഉറപ്പാക്കുന്ന ബദൽ പദ്ധതി

5.വയനാട് പുനരധിവാസം, ക്ഷേമപെൻഷൻ വർദ്ധന ഉൾപ്പെടെയുള്ളവയ്ക്ക് പണം കണ്ടെത്തുക

24,000 കോടി

കേന്ദ്രധനമന്ത്രി വിളിച്ച പ്രീബഡ്ജജറ്റ്

ചർച്ചയിൽ ആവശ്യപ്പെട്ടത്

17,000 കോടി

കേന്ദ്രത്തോട് ആവശ്യപ്പെട്ട

അധിക വായ്പാനുമതി

സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റ് ​ഫെ​ബ്രു​വ​രി​ 7​ന്

തി​രു​വ​ന​ന്ത​പു​രം​:​ 2025​-26​ലെ​ ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റ് ​ഫെ​ബ്രു​വ​രി​ 7​ന് ​അ​വ​ത​രി​പ്പി​ക്കും.​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ലി​ന്റെ​ ​നാ​ലാ​മ​ത്തെ​ ​പൂ​ർ​ണ​ ​ബ​ഡ്ജ​റ്റാ​ണി​ത്.​ ​ജ​നു​വ​രി​ 17​നാ​ണ് ​നി​യ​മ​സ​ഭ​ ​ചേ​രു​ന്ന​ത്.​ ​ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​ർ​ ​ആ​ദ്യ​ ​ന​യ​പ്ര​ഖ്യാ​പ​ന​ ​പ്ര​സം​ഗം​ ​അ​വ​ത​രി​പ്പി​ക്കും.​ ​ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള​ ​ന​ന്ദി​പ്ര​മേ​യ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​ശേ​ഷം​ 23​ന് ​പി​രി​യു​ന്ന​ ​സ​ഭ​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി​ ​ഫെ​ബ്രു​വ​രി​ ​ഏ​ഴി​ന് ​വീ​ണ്ടും​ ​ചേ​രും.​ ​തു​ട​ർ​ന്ന് ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​പൊ​തു​ച​ർ​ച്ച​യ്ക്ക് ​ശേ​ഷം​ 13​ന് ​പി​രി​യും.​ ​മാ​ർ​ച്ച് 3​ന് ​വീ​ണ്ടും​ ​ചേ​ർ​ന്ന് ​സ​മ്പൂ​ർ​ണ്ണ​ ​ബ​ഡ്ജ​റ്റ് ​പാ​സാ​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നി​നാ​ണ് ​കേ​ന്ദ്ര​ ​ബ​ഡ്ജ​റ്റ്.