ആന്തം ബയോസയൻസസ് ഓഹരി വിൽപ്പനയ്ക്ക്
Friday 03 January 2025 12:18 AM IST
കൊച്ചി: ആന്തം ബയോസയൻസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡി.ആർ.എച്ച്.പി) സമർപ്പിച്ചു. ഐ.പി.ഒയിലൂടെ 3395 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രമോട്ടർമാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 3395 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.