വൈകിയെങ്കിലും സന്തോഷം

Thursday 02 January 2025 11:32 PM IST

കോഴിക്കോട്: മുമ്പ് നിരവധി തവണ ലിസ്റ്റിൽ വന്നെങ്കിലും വഴുതിപ്പോയ ദ്രോണാചാര്യ അവാർഡ് ഇപ്പോഴെങ്കിലും ലഭിച്ചതിൽ സന്തോഷമെന്ന് എസ്.മുരളീധരൻ. ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത് ചെനക്കലെ മുരളിക എന്ന വീട്ടിലിരുന്ന് മുരളീധരൻ കേരളകൗമുദിയോട് പറഞ്ഞു.

''തിരുവനന്തപുരം ശംഖുമുഖത്തെ ഇൻഡോർ സ്റ്റേഡിയമാണ് എന്നെ ചാമ്പ്യനാക്കിയത്. അവിടെ നിന്ന് തുടങ്ങിയതാണ് ഇപ്പോൾ ഇവിടെ എത്തി നിൽക്കുന്നത്. ഇന്ത്യൻ ടീമിലെ മികച്ച കളിക്കാരെയല്ലാം പരിശീലിപ്പിക്കാൻ സാധിച്ചു. നിരവധി അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞു. മഹാഭാഗ്യമാണ് ലഭിച്ചത്. ദീർഘനാളത്തെ പരിചയ സമ്പത്തിനാണ് രാജ്യം എന്നെ അനുമോദിച്ചത്. ബഹുമതിക്കൊപ്പം തന്നെ വലിയൊരു ഉത്തരവാദിത്വം കൂടിയാണ് വന്നിരിക്കുന്നത്. -അദ്ദേഹം പറഞ്ഞു.

ബാഡ്മിന്റണിൽ ഇളം തലമുറയെ വാർത്തെടുക്കാൻ പ്രത്യേക പരിശീലന കളരി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തുന്നുണ്ടെന്നും ഇനിയും മേഖലയിൽ സജീവമായുണ്ടാകും. ഒരു പാട് ദൂരം താണ്ടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.