ശിവഗിരി മഠത്തിന്റെ നന്ദി

Saturday 04 January 2025 4:44 AM IST

ശിവഗിരി : 92-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ വിജയകരമായ പരിസമാപ്തിക്ക് നിസ്തുലമായ സഹായ സഹകരണങ്ങൾ നൽകിയ മുഖ്യമന്ത്രി, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, ജില്ലാകളക്ടർ, പൊലീസ് വിഭാഗം, വിവിധ വകുപ്പുകൾ, റെയിൽവേ, ഗുരുദേവ, ബഹുജന പ്രസ്ഥാനങ്ങൾ, മാദ്ധ്യമങ്ങൾ, സാമ്പത്തിക സഹായം നൽകിയ സ്ഥാപനങ്ങൾ, വ്യക്തികൾ, എത്തിച്ചേർന്ന അതിഥികൾ, കലാപരിപാടികൾ അവതരിപ്പിച്ചവർ, സംഘാടക സമിതി അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ, കൃത്യനിർവ്വഹണത്തിൽ പങ്കാളികളായവർ, പദയാത്രികർ, തീർത്ഥാടകർ തുടങ്ങി എല്ലാവർക്കും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന് വേണ്ടി പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ നന്ദി അറിയിച്ചു.