ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

Sunday 05 January 2025 12:00 AM IST

തിരുവനന്തപുരം:കേരള സിവിൽ പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 572/2023, 573/2023, 574/2023), ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 575/2023, 576/2023), എക്‌സൈസ് വകുപ്പിൽ എക്‌സൈസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (പട്ടികജാതി) (കാറ്റഗറി നമ്പർ 544/2023) തസ്തികകളിലേക്ക് 15, 16 തീയതികളിൽ രാവിലെ 5.30 ന് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്നവർക്ക് അന്നേ ദിവസം അതാത് മേഖലാ/ജില്ലാ ഓഫീസുകളിൽ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും. പരീക്ഷാകേന്ദ്രങ്ങളുടെ മാറ്റം, തീയതി/സമയ മാറ്റം എന്നിവ അനുവദിക്കില്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (എ.പി.ബി) (കെ.എ.പി.3) (പത്തനംതിട്ട) (കാറ്റഗറി നമ്പർ 593/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 7, 8, 9, 10, 13, 15 തീയതികളിൽ ആലപ്പുഴ ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ രാവിലെ 5.30 ന് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

ഒ.എം.ആർ പരീക്ഷ

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രസ്സ് മേക്കിംഗ്) (കാറ്റഗറി നമ്പർ 642/2023) തസ്തികയിലേക്ക് 10 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. പുരാവസ്തു വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 527/2023), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്നിഷ്യൻ (ഫാർമസി) (കാറ്റഗറി നമ്പർ 578/2023), കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്/സെറോളജിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 580/2023) തസ്തികകളുടെ മാറ്റിവച്ച ഒ.എം.ആർ പരീക്ഷ 16 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ട്ട​യം​ ​ജി​ല്ല​യി​ൽ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ഫാ​ർ​മ​സി​സ്റ്റ് ​ഗ്രേ​ഡ് 2​ ​(​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 508​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 8​ ​ന് ​രാ​വി​ലെ​ 9.30​ ​ന് ​പി.​എ​സ്.​സി​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും. പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​പാ​ർ​ട്ട്‌​ടൈം​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​മ​ല​യാ​ളം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 597​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 2025​ ​ജ​നു​വ​രി​ 8,​ 9,​ 10​ ​തീ​യ​തി​ക​ളി​ലും​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​മാ​ത്ത​മാ​റ്റി​ക്സ്)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 705​/2023​)​ ​മ​ല​യാ​ളം​ ​മീ​ഡി​യം​ ​(​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​)​ ​ത​സ്തി​ക​യി​ലേ​ക്ക് 10​ ​നും​ ​പി.​എ​സ്.​സി​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം​ ​ജി​ല്ല​ക​ളി​ൽ​ ​എ​ൻ.​സി.​സി​ ​വ​കു​പ്പി​ൽ​ ​കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് 2​ ​(​വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ ​മാ​ത്രം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 396​/2020​)​ ​ത​സ്തി​ക​യി​ലേ​ക്ക് 9​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും. കേ​ര​ള​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​നോ​ൺ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ടീ​ച്ച​ർ​ ​ഫി​സി​ക്സ് ​(​സീ​നി​യ​ർ​)​ ​(​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 449​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 9​ ​ന് ​രാ​വി​ലെ​ 10​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​യും​ ​അ​ഭി​മു​ഖ​വും​ ​ന​ട​ത്തും. കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​(​മ്യൂ​സി​ക് ​കോ​ളേ​ജു​ക​ൾ​)​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​വ​യ​ലി​ൻ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 583​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 10​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

കേ​ര​ള​ ​ഡെ​ന്റ​ൽ​ ​കൗ​ൺ​സി​ലിൽ ജൂ​നി​യ​ർ​ ​സൂ​പ്ര​ണ്ടി​ന്റെ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഡെ​ന്റ​ൽ​ ​കൗ​ൺ​സി​ലിൽജൂ​നി​യ​ർ​ ​സൂ​പ്ര​ണ്ട് ​ത​സ്തി​ക​യി​ലേ​ക്ക് ​അ​ന്യ​ത്ര​ ​സേ​വ​ന​ ​വ്യ​വ​സ്ഥ​യി​ൽ​ ​നി​യ​മ​ന​ത്തി​ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ,​ ​അ​ർ​ദ്ധ​ ​സ​ർ​ക്കാ​ർ,​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യി​ൽ​ ​സ​മാ​ന​ ​ത​സ്തി​ക​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​രി​ൽ​ ​നി​ന്നും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫ്രെ​ബു​വ​രി​ 3.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​d​e​n​t​a​l​c​o​u​n​c​i​l.​k​e​r​a​l​a.​g​o​v.​i​n.