പ്രസംഗവേദിയിൽ അഴീക്കോട് ഇൻഫ്ലുവൻസ്
Sunday 05 January 2025 1:38 AM IST
കാലങ്ങമെത്ര കഴിഞ്ഞിട്ടും പ്രസംഗവേദിയിലിൽ താരം സുകുമാർ അഴീക്കോട് തന്നെ. അക്ഷരങ്ങളെ അഗ്നിയായി ജ്വലിപ്പിച്ച അഴീക്കോടൻ പ്രസംഗശൈലിയെ നെഞ്ചേറ്റുന്ന കുട്ടി പ്രസംഗകർ ഏറെയുണ്ടായിരുന്നു ഇക്കുറിയും. ജി.എസ്.പ്രദീപിനെയും സുനിൽ പി.ഇളയിടത്തെയും ഇഷ്ടപ്പെടുന്നവരും കുറവല്ല.
അഴീക്കോട് കാര്യങ്ങൾ അവതരിപ്പിച്ചിരുന്ന രീതി, അദ്ദേഹത്തിന്റെ ശൈലി, ഭാഷ, ആരെയും കൂസാത്ത അഭിപ്രായങ്ങൾ ഇവയൊക്കെയാണ് കുട്ടി പ്രസംഗകരെ ഏറെ ആകർഷിച്ചത്. ഹൈസ്‌കൂൾ വിഭാഗത്തിലെ 14ഉം ഹയർസെക്കൻഡറി വിഭാഗത്തിലെ 14ഉം ഉൾപ്പെടെ 29 പേർ മാറ്റുരച്ച പ്രസംഗവേദിയിലെ 11 പേരും അഴീക്കോട് ഫാൻസ്.