സുരേഷ് കുറുപ്പ് ഒഴിവായി എ.വി.റസൽ വീണ്ടും സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി

Monday 06 January 2025 4:21 AM IST

കോട്ടയം : സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി. റസലിനെ (63) വീണ്ടും തിരഞ്ഞടുത്തു. വി.എൻ. വാസവൻ നിയമസഭാംഗമായതോടെ സെക്രട്ടറിയായ റസൽ കഴിഞ്ഞ സമ്മേളനം മുതൽ തുടരുകയായിരുന്നു.

ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട് . ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റാണ്. ചങ്ങനാശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ എ.കെ. വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. ബിന്ദുവാണ് ഭാര്യ. ഏക മകൾ :ചാരുലത. മരുമകൻ : അലൻ ദേവ്.

സുരേഷ് കുറുപ്പ്, സി.ജെ. ജോസഫ്, അഡ്വ. കെ. അനിൽകുമാർ, എം.പി. ജയപ്രകാശ്, കെ. അരുണൻ, ബി. ആന്ദക്കുട്ടൻ എന്നിവരെ ഒഴിവാക്കി. സംസ്ഥാന സമിതിയംഗമായതിനാലാണ് അനിൽകുമാർ ഒഴിവാക്കപ്പെട്ടത്. കുറുപ്പ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. മറ്റുള്ളവർ പ്രായപരിധി കഴി‌ഞ്ഞതിനാലും ആരോഗ്യപ്രശ്നവും മൂലമാണ് ഒഴിവായത്.

സുരേഷ് കുറുപ്പിന്റെ പടിയിറക്കം, പാർട്ടി അവഗണനയ്ക്കുള്ള മറുപടി പേജ് 7