കേരള യൂണിവേഴ്സിറ്റി പുതിയത്

Thursday 22 August 2019 9:19 PM IST
kerala university

പരീ​ക്ഷാ​ഫലം

എം.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ് ഒന്ന്, രണ്ട് സെമ​സ്റ്റർ (2017 അഡ്മി​ഷൻ, വിദൂര വിദ്യാ​ഭ്യാ​സം) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.

ഇന്റേ​ണൽ മാർക്ക് മെച്ച​പ്പെ​ടു​ത്താം

ബി.​ടെക് ഡിഗ്രി കോഴ്സ് (2013 അഡ്മി​ഷൻ) അഡ്മി​ഷൻ നേടി അഞ്ച് വർഷം പൂർത്തി​യാ​ക്കിയ പരാ​ജ​യ​പ്പെട്ട വിദ്യാർത്ഥി​കൾക്ക് ഓഡ് (odd) സെമ​സ്റ്റ​റു​ക​ളുടെ ഇന്റേ​ണൽ മാർക്ക് മെച്ച​പ്പെ​ടു​ത്തു​ന്ന​തിന് അവ​സരം. ബി.​ടെക് സപ്ലി​മെന്ററി പരീ​ക്ഷ​ക​ളിൽ നാൽപതോ അതി​നു​മു​ക​ളിലോ മാർക്ക് നേടാത്ത വിദ്യാർത്ഥി​കൾക്ക് അപേ​ക്ഷി​ക്കാം. സർവ​ക​ലാ​ശാ​ല​യുടെ കീഴിൽ റഗു​ലർ കോഴ്സ് ഇല്ലാ​ത്ത​തി​നാൽ പഠിച്ച കോളേ​ജിലെ പ്രിൻസി​പ്പൽ റഗു​ലർ ഫാക്കൽറ്റിയെ ഇതി​നായി വിനി​യോ​ഗിച്ച് കോഴ്സിലെ ആവ​ശ്യ​കത അനു​സ​രിച്ച് ഇന്റേ​ണൽ മാർക്ക് മെച്ച​പ്പെ​ടു​ത്താം. ഒരു സെമ​സ്റ്റ​റിൽ ഒരു പ്രാവശ്യം മാത്രമേ അപേക്ഷ നൽകാൻ സാധി​ക്കു​ക​യു​ള​ളൂ. അപേ​ക്ഷ​യോ​ടൊപ്പം 735 രൂപ ഫീസ് ഓരോ സെമ​സ്റ്റ​റിനും അട​യ്‌ക്കണം. അപേക്ഷ നൽകാ​നു​ളള അവ​സാന തീയതി സെപ്തം​ബർ 30. അപേ​ക്ഷ​യുടെ പകർപ്പും വിശ​ദ​വി​വ​ര​ങ്ങളും വെബ്‌സൈ​റ്റിൽ ലഭ്യ​മാ​ണ്.

പരീ​ക്ഷാ​ഫീസ്

വിദൂര വിദ്യാ​ഭ്യാസ പഠന കേന്ദ്രം നട​ത്താ​നി​രി​ക്കുന്ന ഒന്നും രണ്ടും സെമ​സ്റ്റർ എം.​ബി.എ (2009 സ്‌കീം) മേഴ്സി​ചാൻസ് പരീ​ക്ഷ​കൾക്ക് പിഴ​ കൂടാതെ 31 വരെ 150 രൂപ പിഴ​യോടെ സെപ്തംബർ 4 വരെയും 400 പിഴ​യോടെ സെപ്തം​ബർ 6 വരെയും അപേ​ക്ഷി​ക്കാം.

മൂന്നാം സെമ​സ്റ്റർ എൽ എൽ.എം പരീ​ക്ഷ​കൾക്കു​ളള സപ്ലി​മെന്ററി വിദ്യാർത്ഥി​കൾക്ക് പിഴ​കൂ​ടാതെ 27 വരെയും 150 രൂപ പിഴ​യോടെ 30 വരെയും 400 രൂപ പിഴ​യോടെ സെപ്തംബർ 2 വരെയും പരീക്ഷാഫീസ് ഒടുക്കി സർവ​ക​ലാ​ശാ​ല​യിൽ സമർപ്പി​ക്കണം.

വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റർ എം.എ/ എം.എസ്‌സി/ എംകോം (2017 അഡ്മിഷൻ) പരീക്ഷയ്ക്ക് ഓൺലൈനായി പിഴകൂടാതെ അപേക്ഷിക്കാനുള്ള തീയതി 24 വരെയും,150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ 31 വരെയും ദീർഘിപ്പിച്ചു.

സംസ്‌കൃതദിനാഘോഷം

സർവകലാശാലയുടെ സംസ്‌കൃത വിഭാഗവും വേദാന്ത പഠനകേന്ദ്രവും സംയുക്തമായി 27​ന് സംസ്‌കൃത ദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് കോളേജ്, സർവകലാശാല വിദ്യാർത്ഥികൾക്ക് സംസ്‌കൃത സമൂഹഗാനമത്സരവും ഉപന്യാസ രചനാമത്സരവും നടത്തും. ഉപന്യാസവിഷയം: 'സാമൂഹിക നവോത്ഥാനം സംസ്‌കൃത ഭാഷയിലൂടെ'. താല്പര്യമുള്ളവർ 9446409948, 8547201074, 9526061902 ൽ ബന്ധപെടുക.