മണ്ണിലെ സൂക്ഷ്മ ജീവികളെ തേടിയിറങ്ങി,​ ബാലശാസ്ത്ര കോൺഗ്രസിൽ തിളങ്ങി കൃഷ്ണേന്ദു

Tuesday 07 January 2025 12:00 AM IST

കോഴിക്കോട് : മണ്ണിലെ സൂക്ഷ്മ ജീവികളെ അറിയാനുള്ള ആകാംക്ഷയും കൗതുകവും എകരൂൽ ഉണ്ണികുളം സ്വദേശിനി ഡി.എസ് കൃഷ്ണേന്ദുവിനെ എത്തിച്ചത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് വേദിയിൽ. ഭോപ്പാലിൽ നടന്ന ബാല ശാസ്ത്ര കോൺഗ്രസിൽ 'മണ്ണിൻ്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നതിലും, ഓർഗാനിക് വേസ്റ്റ് മാനേജ്മെൻ്റിലും മണ്ണിലെ സൂക്ഷ്മജീവികളുടെ പങ്ക് ' എന്ന കൃഷ്ണേന്ദു അവതരിപ്പിച്ച പ്രോജക്ട് ദേശീയ തലത്തിൽ മികച്ച 20 പ്രോജക്ടുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു. ബാലുശ്ശേരി ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കൃഷ്ണേന്ദുവും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഹരിത ജയനും ചേർന്നാണ് പ്രോജക്ട് പൂർത്തിയാക്കിയത്. ടീം ലീഡറായ കൃഷ്ണേന്ദുവാണ് ഭോപ്പാലിൽ നടന്ന ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്തത്. ബാലുശേരി ജി.എച്ച്.എസ്.എസിലെ അദ്ധ്യാപികയായ എൻ.പി ധന്യയുടെയും ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷണർ ഓഫീസിലെ ഉദ്യോഗസ്ഥനായ സുമേഷിൻെയും മകളാണ് കൃഷ്ണേന്ദു. പനങ്ങാട് സ്വദേശികളായ ജയൻ്റെയും സബിതയുടെയും മകളാണ് ഹരിത ജയൻ.

അ​ൽ​ഷി​മേ​ഴ്സി​ന് ​സ​സ്യ​ങ്ങ​ളു​ടെ​ ​സ​ത്ത് : ബാ​ല​ശാ​സ്ത്ര​ ​കോ​ൺ​ഗ്ര​സി​ൽ​ ​മി​ക​ച്ച​ ​പ്രൊ​ജ​ക്ട്

തൃ​ശൂ​ർ​:​ ​അ​ൽ​ഷി​മേ​ഴ്‌​സ് ​ചി​കി​ത്സ​യ്ക്ക് ​ര​ണ്ട് ​സ​സ്യ​ങ്ങ​ളെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന​ ​പ​ഠ​നം​ ​ദേ​ശീ​യ​ ​ബാ​ല​ശാ​സ്ത്ര​ ​കോ​ൺ​ഗ്ര​സി​ൽ​ ​രാ​ജ്യ​ത്തെ​ 20​ ​മി​ക​ച്ച​ ​പ്രൊ​ജ​ക്ടു​ക​ളി​ൽ​ ​ഒ​ന്നാ​യി.​ ​ക്‌​ള​റോ​ഡെ​ൻ​ഡ്രം​ ​ഇ​ൻ​ഡി​കം,​ ​കാ​ര​യോ​ട്ട​ ​യൂ​റ​ൻ​സ് ​എ​ന്നീ​ ​ശാ​സ്ത്ര​നാ​മ​ത്തി​ലു​ള്ള​ ​കു​ഴ​ൽ​മു​ല്ല,​ ​ചൂ​ണ്ട​പ്പ​ന​ ​എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് ​തൃ​ശൂ​ർ​ ​സേ​ക്ര​ഡ് ​ഹാ​ർ​ട്ട് ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​ന​വേ​ദി​ത​ ​പി.​ര​വി,​ ​കെ.​എ.​ഹ​യ​ ​ഇ​സ്മ​ത്ത് ​എ​ന്നി​വ​ർ​ ​ഭോ​പ്പാ​ലി​ലെ​ ​ദേ​ശീ​യ​ ​ബാ​ല​ശാ​സ്ത്ര​ ​കോ​ൺ​ഗ്ര​സി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ര​ണ്ട് ​സ​സ്യ​ങ്ങ​ളു​ടെ​യും​ ​സ​ത്തി​ൽ​ ​അ​ട​ങ്ങി​യി​രി​ക്കു​ന്ന​ ​സം​യു​ക്ത​ങ്ങ​ൾ​ ​മ​രു​ന്നു​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​യി​രു​ന്നു​ ​പ​ഠ​നം.​ ​സ്‌​കൂ​ളി​ലെ​ ​ബ​യോ​ള​ജി​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​സി​ജി​ ​ജോ​സ് ​കു​ട്ടി​ക​ൾ​ക്ക് ​മാ​ർ​ഗ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഇ​രു​വ​രും​ ​പ്‌​ള​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്.​ ​തൃ​ശൂ​ർ​ ​പ​റ​വ​ട്ടാ​നി​യി​ൽ​ ​കാ​ർ​പെ​ന്റ​റാ​യ​ ​പ​ടി​ഞ്ഞാ​റൂ​ട്ട് ​ര​വി​യു​ടെ​യും​ ​ര​ജി​യു​ടെ​യും​ ​മ​ക​ളാ​ണ് ​നി​വേ​ദി​ത.