തിരൂരിൽ നേർച്ചയ്‌ക്കിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നിലഗുരുതരം
Wednesday 08 January 2025 6:46 AM IST
മലപ്പുറം: മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. ആന ഒരാളെ തൂക്കി എറിഞ്ഞു. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയിടഞ്ഞതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. പുലർച്ചെ 2.15 ഓടെ ആനയെ തളച്ചു.