റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒമ്പതുവയസുകാരൻ മരിച്ചു, സംഭവം മൂന്നാറിൽ

Wednesday 08 January 2025 2:17 PM IST

ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒമ്പത് വയസുകാരൻ മരിച്ചു, മദ്ധ്യപ്രദേശ് സ്വദേശിയായ പ്രഭ ദയാലാലാണ് മരിച്ചത്. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലാണ് സംഭവം.ഇന്ന് പുലർച്ചയോടായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിസോർട്ടിന്റെ മുറിയിലെ സ്ലൈഡിംഗ് ജനൽ വഴി കുട്ടി താഴേക്ക് വീണെന്നാണ് വിവരം. സംഭവത്തിൽ ഇടുക്കി വെള്ളത്തൂവൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.