വർഷങ്ങൾക്ക് ശേഷം കരുണ

Thursday 09 January 2025 2:33 AM IST

ആറുവർഷം മുമ്പാണ് തിരുവനന്തപുരം കല്ലമ്പലം കെ.ടി.സി.ടിയിലെ കഥാപ്രസംഗ സംഘം സംസ്ഥാന കലോത്സവത്തിൽ മത്സരിക്കുന്നത്. പിന്നീട് പങ്കെടുത്ത വർഷങ്ങളിൽ ജില്ലയിലും ഉപജില്ലയിലും കാലിടറി. ഇക്കുറി ആറുവർഷം മുമ്പ് അവതരിപ്പിച്ച അതേ കഥയുമായെത്തി സ്കൂൾ നേടിയത് മിന്നുന്ന എ ഗ്രേഡ്. കുമാരനാശാന്റെ വാസവദത്തയുടെ കഥ പറയുന്ന കരുണയാണ് സംഘം അവതരിപ്പിച്ചത്. ഒൻപതാം ക്ലാസുകാരി ബിസ്മിയാണ് സംഘത്തെ നയിച്ചത്. അറഫ, അഭിനംഗ, വൈഗ, അനന്യ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. സ്കൂളിലെ മ്യൂസിക് അദ്ധ്യാപിക സൽമയാണ് പരിശീലിപ്പിച്ചത്.