ആദിച്ചനല്ലൂർ എച്ച്.എസ്.എസിൽ പൗൾട്രി ക്ളബ് ഉദ്ഘാടനം
Friday 23 August 2019 12:03 AM IST
ചാത്തന്നൂർ: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കുന്ന സ്കൂൾ പൗൾട്രി ക്ളബ് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ അനീസ് ബഷീർ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ നാസർ, ഓമനബാബു, അരുൺ, പ്രിൻസിപ്പൽ റഹീന റഷീദ്, ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ, രാജ്മോഹൻ, കൃഷ്ണഭാസ്കർ എന്നിവർ സംസാരിച്ചു.