അവാർഡുകൾ 16,000

Thursday 09 January 2025 12:14 AM IST

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണം മന്ത്രി വി.ശിവൻകുട്ടി എസ്.എം.വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. പതിനാറായിരത്തോളം പേർക്കാണ് ട്രോഫികൾ നൽകുന്നത്. ഇതോടൊപ്പം പ്രശസ്തി പത്രവും നൽകും. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഓവറാൾ ട്രോഫിയും ജില്ലാതല വിജയികൾക്കുള്ള ട്രോഫികളും നൽകും. ചൂരൽമലയിലെ മത്സരാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക സമ്മാനവുമുണ്ട്.