അങ്കമാലിയിൽ സിഫ്റ്റ് ലോഫ്ളോർ ബസിൽനിന്ന് പുക ഉയർന്നു, ഫയർഫോഴ്സ് നിയന്ത്രണവിധേയമാക്കി

Thursday 09 January 2025 2:44 AM IST
പുക ഉയർന്ന ലോഫ്ളോർ ബസിൽ ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനം

അങ്കമാലി: തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് പോയ സിഫ്റ്റ് എ.സി ലോഫ്ലോർ ബസിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. ബസ് വഴിയോരത്ത് ഒതുക്കിനിറുത്തി യാത്രക്കാരെ ഉടനെ പുറത്തിറക്കി. ഇന്നലെ വൈകിട്ട് 5.45 ഓടെ അങ്കമാലി ടി.ബി ജംഗ്ഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഉടനെ അങ്കമാലി ഫയർഫോഴ്സിൽ അറിയിച്ചു. ഫയർഫോഴ്സെത്തി വാഹനത്തിൽ പുക പടരുന്നത് നിയന്ത്രണവിധേയമാക്കി. 6.30 ഓടെ ബസ് അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിച്ചു. യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റിവിട്ടു.