പെരിയ കൊലക്കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച് ശ്രീമതിയും ദിവ്യയും
Thursday 09 January 2025 12:07 AM IST
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ സി.പി.എം നേതാക്കളായ പി.പി. ദിവ്യയും പി.കെ. ശ്രീമതിയും ജയിലിലെത്തി കണ്ടു. കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയായിരുന്നു ഇരുവരുടെയും സന്ദർശനം.
മനുഷ്യത്വത്തിന്റെ പേരിലാണ് പ്രതികളെ കാണാൻ എത്തിയതെന്ന് ശ്രീമതി പ്രതികരിച്ചു. ശിക്ഷാവിധി മരവിപ്പിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണ്. ജയിലിൽ വന്ന് പ്രതികളെ കാണാൻ പാടില്ല എന്നൊന്നുമില്ലല്ലോയെന്നും പറഞ്ഞു. അതേസമയം, നവീൻബാബു കേസിലെ പ്രതി പി.പി. ദിവ്യ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.