ടി.സി.എസ് അറ്റാദായത്തിൽ 12 ശതമാനം വർദ്ധന
Friday 10 January 2025 12:43 AM IST
കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ ടി.സി.എസിന്റെ അറ്റാദായം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 12 ശതമാനം ഉയർന്ന് 12,380 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം 5.6 ശതമാനം ഉയർന്ന് 63,973 കോടി രൂപയായി. നിക്ഷേപകർക്ക് ഇടക്കാല ലാഭ വിഹിതമായി ഓഹരിയൊന്നിന് പത്ത് രൂപയും പ്രത്യേക ലാഭവിഹിതമായി 66 രൂപയും പ്രഖ്യാപിച്ചു. മൊത്തം കരാർ മൂല്യത്തിൽ മികച്ച വർദ്ധനയാണ് ദൃശ്യമായതെന്ന് ടി.സി.എസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്‌ടറുമായ കെ. കൃതിവാസൻ പറഞ്ഞു.