ത​ല​മു​റ​ക​ളു​ടെ​ ​ഭാ​വ​ഗാ​യ​ക​ൻ,​ ​ ​അനിയനെപ്പോലെ ചേർത്തുപിടിച്ച ജ്യേഷ്ഠ സഹോദരൻ,​ ജയചന്ദ്രന്റെ ഓർമ്മയിൽ മോഹൻലാൽ

Thursday 09 January 2025 11:32 PM IST

മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. തലമുറകളുടെ ഭാവഗായകനായി മാറിയ ജയചന്ദ്രൻ ജ്യേഷ്ഠസഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ജ​യേ​ട്ട​ൻ​ ​മി​ക്ക​പ്പോ​ഴും​ ​വീ​ട്ടി​ൽ​ ​വ​രാ​റു​ണ്ടാ​യി​രു​ന്നു.​ ​അ​മ്മ​യ്ക്ക് ​ഇ​ഷ്ട​മു​ള്ള​ ​ഗാ​ന​ങ്ങ​ൾ​ ​പാ​ടി​ ​കേ​ൾ​പ്പി​ക്കും.​ ​അ​നി​യ​നെ​പ്പോ​ലെ​ ​എ​ന്നെ​ ​ചേ​ർ​ത്തു​പി​ടി​ക്കും.​ ​വ​ള​രെ​ ​കു​റ​ച്ചു​ ​ഗാ​ന​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​എ​നി​ക്കു​വേ​ണ്ടി​ ​ജ​യേ​ട്ട​ൻ​ ​സി​നി​മ​യി​ൽ​ ​പാ​ടി​യി​ട്ടു​ള്ളൂ​ ​എ​ങ്കി​ലും​ ​അ​വ​യെ​ല്ലാം​ ​ജ​ന​മ​ന​സ്സു​ക​ൾ​ ​ഏ​റ്റെ​ടു​ത്ത​ത് ​എ​ന്റെ​ ​സൗ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു . മോഹൻലാൽ കുറിച്ചു.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എ​ന്നും​ ​യു​വ​ത്വം​ ​തു​ളു​മ്പു​ന്ന​ ​ഗാ​ന​ങ്ങ​ളി​ലൂ​ടെ​ ​ത​ല​മു​റ​ക​ളു​ടെ​ ​ഭാ​വ​ഗാ​യ​ക​നാ​യി​ ​മാ​റി​യ​ ​ജ​യേ​ട്ട​ൻ​ ​എ​നി​ക്ക് ​ജ്യേ​ഷ്ഠ​ ​സ​ഹോ​ദ​ര​ൻ​ ​ത​ന്നെ​ ​ആ​യി​രു​ന്നു.​ ​മ​ഞ്ഞ​ല​യി​ൽ​ ​മു​ങ്ങി​ത്തോ​ർ​ത്തി​ ​വ​രു​ന്ന​ ​ആ​ ​ശ​ബ്ദം​ ​എ​ല്ലാ​ ​മ​ല​യാ​ളി​ക​ളെ​യും​ ​പോ​ലെ​ ​ഞാ​നും​ ​നെ​ഞ്ചോ​ടു​ ​ചേ​ർ​ത്തു​പി​ടി​ച്ചു,​ ​എ​ല്ലാ​ ​കാ​ല​ത്തും.​ ​ജ​യേ​ട്ട​ൻ​ ​മി​ക്ക​പ്പോ​ഴും​ ​വീ​ട്ടി​ൽ​ ​വ​രാ​റു​ണ്ടാ​യി​രു​ന്നു.​ ​അ​മ്മ​യ്ക്ക് ​ഇ​ഷ്ട​മു​ള്ള​ ​ഗാ​ന​ങ്ങ​ൾ​ ​പാ​ടി​ ​കേ​ൾ​പ്പി​ക്കും.​ ​അ​നി​യ​നെ​പ്പോ​ലെ​ ​എ​ന്നെ​ ​ചേ​ർ​ത്തു​പി​ടി​ക്കും.​ ​വ​ള​രെ​ ​കു​റ​ച്ചു​ ​ഗാ​ന​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​എ​നി​ക്കു​വേ​ണ്ടി​ ​ജ​യേ​ട്ട​ൻ​ ​സി​നി​മ​യി​ൽ​ ​പാ​ടി​യി​ട്ടു​ള്ളൂ​ ​എ​ങ്കി​ലും​ ​അ​വ​യെ​ല്ലാം​ ​ജ​ന​മ​ന​സ്സു​ക​ൾ​ ​ഏ​റ്റെ​ടു​ത്ത​ത് ​എ​ന്റെ​ ​സൗ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു.​ ​ശ​ബ്ദ​ത്തി​ൽ​ ​എ​ന്നും​ ​യു​വ​ത്വം​ ​കാ​ത്തു​സൂ​ക്ഷി​ച്ച,​ ​കാ​ലാ​തീ​ത​മാ​യ​ ​കാ​ല്പ​നി​ക​ ​ഗാ​ന​ങ്ങ​ൾ​ ​ഭാ​ര​ത​ത്തി​ന് ​സ​മ്മാ​നി​ച്ച​ ​പ്രി​യ​പ്പെ​ട്ട​ ​ജ​യേ​ട്ട​ന് ​പ്ര​ണാ​മം.