ഭാവ ഗായകന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ; പൊതുദർശനം തുടരുന്നു

Friday 10 January 2025 1:25 PM IST

തൃശൂർ: ഭാവഗായകൻ പി ജയചന്ദ്രന്റെ മൃതദേഹം സംഗീത നാടക അക്കാദമിയിലെ പൊതുദർശനത്തിന് ശേഷം പൂങ്കുന്നത്തെ വീട്ടിലെത്തിച്ചു. പത്ത് മണി മുതൽ പന്ത്രണ്ട് മണി വരെയായിരുന്നു സംഗീത നാടക അക്കാദമിയിൽ പൊതുദർശനമുണ്ടായത്. ഇപ്പോൾ പൂങ്കുന്നത്തെ വസതിയിൽ പൊതുദർശനം തുടരുകയാണ്.

സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. മന്ത്രി ബിന്ദു, സംവിധായകൻ കമൽ, ശ്രീകുമാരൻ തമ്പി, ബാലചന്ദ്ര മേനോൻ, ഔസേപ്പച്ചൻ, മനോജ് കെ ജയൻ, വിദ്യാധരൻ മാസ്റ്റർ, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി, ജയരാജ് വാര്യർ, മേള വിദഗ്ദ്ധൻ പെരുവനം കുട്ടൻ മാരാർ അടക്കം നിരവധി പ്രമുഖർ പി ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

ആ​റു​ ​പ​തി​റ്റാ​ണ്ടോ​ളം​ ​മ​ല​യാ​ളി​ക​ളെ​ ​സം​ഗീ​ത​ത്തി​ന്റെ​ ​ഹൃ​ദ​യ​താ​ള​ത്തി​ലേ​ക്ക് ​ചേ​ർ​ത്തു​നി​റു​ത്തി​യ​ ​ജ​യ​ച​ന്ദ്രൻ ഇ​ന്ന​ലെ​ ​രാ​ത്രി​ 7.54​ ​നാ​യി​രു​ന്നു അന്തരിച്ചത്. ക​ര​ൾ​ ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ​അ​ദ്ദേ​ഹം​ ​ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി​ ​അ​മ​ല​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​

ക​ഴി​ഞ്ഞ​ദി​വ​സം​ ​ആ​ശു​പ​ത്രി​ ​വി​ട്ടെ​ങ്കി​ലും​ ​ഇ​ന്ന​ലെ​ ​രോ​ഗം​ ​ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ​വീ​ട്ടി​ൽ​ ​കു​ഴ​ഞ്ഞു​വീ​ണു.​ ​തു​ട​ർ​ന്ന് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​മ​ര​ണ​സ​മ​യ​ത്ത് ​ഭാ​ര്യ​യും​ ​മ​ക്ക​ളും​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.​ പൂ​ങ്കു​ന്നം​ ​സീ​താ​റാം​ ​മി​ൽ​ ​ലൈ​നി​ൽ​ ​ഗു​ൽ​ ​മോ​ഹ​ർ​ ​ഫ്ലാ​റ്റി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​നാളെ ​വൈ​കി​ട്ട് 3.30 ​ന് ​പ​റ​വൂ​ർ​ ​ചേ​ന്ദ​മം​ഗ​ലം​ ​പാലി​യത്ത് ശ്മശാനത്തി​ൽ സം​സ്‌കാരം ന​ട​ക്കും.​