ഗ​ദ്ഗ​ദം മുഴങ്ങേ​ ​ഇ​ന്ന് ​മടക്കം,​ സംസ്കാരം ഇന്ന് വൈകിട്ട് പാലിയത്ത്

Saturday 11 January 2025 4:15 AM IST


തൃശൂർ: ഭാവാർദ്രമായ സ്വരയൗവനം കൊണ്ട് ഹൃദയം കവർന്ന പി.ജയചന്ദ്രന് കണ്ണീർപ്പൂക്കളാൽ കലാകേരളത്തിന്റെ അന്ത്യാഞ്ജലി. ഇന്ന് വൈകിട്ട് മൂന്നരയോടെ പറവൂർ ചേന്ദമംഗലത്ത് പാലിയം തറവാട്ട് ശ്മശാനത്തിലാണ് സംസ്കാരം.

ഇന്ന് രാവിലെ ഏഴിന് പൂങ്കുന്നത് ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് എട്ടിന് ജയചന്ദ്രൻ പഠിച്ച ഇരിങ്ങാലക്കുട നാഷണൽ സ്‌കൂൾ അങ്കണത്തിൽ പൊതുദർശനം. അവിടെ നിന്ന് ചേന്ദമംഗലത്തേക്ക് കൊണ്ടുപോകും. ശ്രീകുമാരൻ തമ്പി, മമ്മൂട്ടി തുടങ്ങി സിനിമാ മേഖലയിലെ വലിയൊരു നിരതന്നെ ഇന്നലെ പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാഡമിയിലുമായെത്തി. ഇതിനു പുറമേ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ ആയിരങ്ങളാണ് എത്തിയത്.

ആശുപത്രിയിൽ നിന്ന് രാവിലെ ഒൻപതരയോടെയാണ് ഭാര്യ ലളിതയുടെ തറവാടായ പൂങ്കുന്നം തോട്ടയ്ക്കാട്ട് ലെയ്നിലെ മണ്ണത്ത് വീട്ടിൽ ഭൗതികദേഹം എത്തിച്ചത്. കുടുംബാംഗങ്ങളും ബന്ധുക്കളും നിറകണ്ണുകളോടെ ഏറ്റുവാങ്ങി. ഒരു മണിക്കൂറിലേറെ പൊതുദർശനത്തിനുശേഷം 10.45ന് സംഗീതനാടക അക്കാഡമിയിലെത്തിച്ചു. ജയചന്ദ്രൻ പാടിയ പാട്ടുകൾ അന്തരീക്ഷത്തിൽ തളംകെട്ടി. രാവിലെ മുതൽ സാംസ്‌കാരിക കേരളത്തിന്റെ പരിച്ഛേദം തന്നെ അക്കാഡമിയിൽ സാന്നിദ്ധ്യമറിയിച്ചു.വീണ്ടും ഒരു മണിയോടെ പൂങ്കുന്നത്തെ വസതിയിലേക്ക് മാറ്റി.ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മരുമകൾ സുമിത, പേരക്കുട്ടി നിവേദ, സഹോദരൻ കൃഷ്ണകുമാർ എന്നിവരും വീട്ടിലുണ്ടായിരുന്നു.

ജ​യ​ച​ന്ദ്ര​ന്റെ​ ​ഭാ​വ​തീ​വ്ര​മാ​യ​ ​ആ​ലാ​പ​ന​ങ്ങ​ൾ​ ​വ​രും​ത​ല​മു​റ​യു​ടെ​ ​ഹൃ​ദ​യ​ങ്ങ​ളെ ​സ്‌​പ​ർ​ശി​ക്കു​ം.ഇ​തി​ഹാ​സ​ ​ശ​ബ്ദ​ത്താ​ൽ​ ​അ​നു​ഗൃ​ഹീ​ത​നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം
-പ്ര​ധാ​ന​മ​ന്ത്രി​ ​
ന​രേ​ന്ദ്ര​മോ​ദി

എ​ന്നും​ ​അ​നു​ജ​ന്റെ​ ​ സ്ഥാ​നം​ ​:​ ​യേ​ശു​ദാ​സ്

എ​ന്നും​ ​സ്വ​ന്തം​ ​അ​നു​ജ​ന്റെ​ ​സ്ഥാ​ന​മാ​യി​രു​ന്നു​ ​പി.​ജ​യ​ച​ന്ദ്ര​ന് ​ത​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ​ഗാ​ന​ഗ​ന്ധ​ർ​വ്വ​ൻ​ ​കെ.​ജെ.​യേ​ശു​ദാ​സ് ​പ​റ​ഞ്ഞു.​ ​ജ​യ​ച​ന്ദ്ര​ന്റെ​ ​വി​യോ​ഗ​ത്തി​ൽ​ ​അ​ങ്ങേ​യ​റ്റം​ ​ദുഃ​ഖ​മു​ണ്ട്.​ ​പ​ക്ഷേ​ ​ഓ​ർ​മ​ക​ൾ​ ​മാ​ത്ര​മേ​ ​ഇ​നി​ ​പ​റ​യാ​നും​ ​അ​നു​ഭ​വി​ക്കാ​നും​ ​ന​മ്മു​ടെ​ ​കൈ​യി​ൽ​ ​ഉ​ള്ളൂ​-​ ​അ​മേ​രി​ക്ക​യി​ൽ​ ​നി​ന്ന് ​കേ​ര​ള​കൗ​മു​ദി​ക്ക​യ​ച്ച​ ​സ​ന്ദേ​ശ​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ഞ​ങ്ങ​ളെ​ ​ബ​ന്ധ​പ്പെ​ടു​ത്തി​യ​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജ്യേ​ഷ്ഠ​ൻ​ ​സു​ധാ​ക​ര​നു​മാ​യു​ള്ള​ ​അ​ടു​പ്പ​മാ​യി​രു​ന്നു​ .​ ​മ​ഹാ​ലിം​ഗ​പു​രം​ ​അ​യ്യ​പ്പ​ൻ​ ​കോ​വി​ലി​ന്റെ​ ​അ​ടു​ത്ത് ​പാ​ലി​യ​ത്ത് ​കു​ടും​ബ​കാ​രെ​ല്ലാ​വ​രും​ ​ചേ​ർ​ന്ന് ​താ​മ​സി​ച്ചി​രു​ന്ന​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​സ്ഥ​ല​ത്ത് ​ഞ​ങ്ങ​ളെ​ല്ലാം​ ​കൂ​ടു​മാ​യി​രു​ന്നു.​ ​അ​ന്ന് ​ജ​യ​ച​ന്ദ്ര​ൻ​ ​വ​ള​രെ​ ​ചെ​റു​പ്പ​മാ​യി​രു​ന്നു.​ ​വ​ള​രെ​ ​സു​മു​ഖ​നാ​യി​ട്ട് ​ഒ​രു​ ​കൊ​ച്ച് ​അ​നി​യ​നെ​ ​പോ​ലെ​ ​ഞ​ങ്ങ​ളു​ടെ​ ​കൂ​ടെ​ ​വ​ന്ന് ​സം​സാ​രി​ക്കു​ക​യും​ ​ബ​ന്ധ​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​സം​ഗീ​ത​മാ​ണ് ​ഞ​ങ്ങ​ളെ​ ​കൂ​ടു​ത​ൽ​ ​അ​ടു​പ്പി​ച്ച​ത്.​ ​ആ​ ​സം​ഗീ​ത​ ​ബ​ന്ധ​ത്തി​ൽ​ ​ഒ​രു​ ​സ​ഹോ​ദ​ര​ ​സ്ഥാ​നം​ ​അ​ദ്ദേ​ഹം​ ​കൈ​വ​രി​ച്ചി​രു​ന്നു.​ ​അ​ത് ​വേ​ർ​പ്പെ​ട്ട​പ്പോ​ഴു​ണ്ടാ​യ​ ​ദുഃ​ഖം​ ​പ​റ​ഞ്ഞ​റി​യി​ക്കാ​ൻ​ ​വ​യ്യ.​ ​എ​ന്താ​യാ​ലും​ ​ജ​യ​നെ​ ​സ്‌​നേ​ഹി​ച്ചി​രു​ന്ന​തും​ ​ജ​യ​ന്റെ​ ​പാ​ട്ടു​ക​ൾ​ ​കേ​ട്ട് ​ര​സി​ച്ചി​രു​ന്ന​വ​രെ​യും​ ​പോ​ലെ​ ​ത​ന്നെ​ ​ഈ​ ​വേ​ർ​പാ​ടി​ൽ​ ​എ​നി​ക്കും​ ​അ​തീ​വ​മാ​യ​ ​ദുഃ​ഖ​മു​ണ്ട് .​ഒ​ന്നു​ ​നേ​രി​ൽ​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ഇ​ട​യ്ക്ക് ​നാ​ട്ടി​ലേ​ക്ക് ​വ​രാ​ൻ​ ​ഒ​രു​ങ്ങി​യ​പ്പോ​ൾ​ ​കാ​ണാ​മ​ല്ലോ​യെ​ന്ന് ​ആ​ശ്വ​സി​ച്ചു.​പ​ക്ഷെ​ ​അ​തു​ ​ന​ട​ക്കാ​തെ​ ​പോ​യി.