സഭാ പുസ്‌തക പ്രകാശനം

Saturday 11 January 2025 3:54 PM IST

കൊച്ചി: സിറോമലബാർ സഭ വിശ്വാസപരിശീലന കമ്മിഷൻ തയ്യാറാക്കിയ 'നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം", ക്വറീസ് ഇൻ പാത്‌വേയ്സ് ഒഫ് ഫെയ്‌ത്ത് എന്നീ പുസ്തകങ്ങൾ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിൽ പ്രകാശനം ചെയ്തു. കല്യാൺ ബിഷപ്പ് തോമസ് ഇലവനാൽ, ബൽത്തങ്ങാടി ബിഷപ്പ് ലോറൻസ് മുക്കുഴി എന്നിവർ ഏറ്റുവാങ്ങി. വിശ്വാസ പരിശീലകർക്കായി തയ്യാറാക്കിയ പ്രബന്ധങ്ങളുടെ സമാഹാരമാണ് 'നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം പുസ്തകം. വിശ്വാസികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടിയായി തയ്യാറാക്കിയ 'വിശ്വാസവഴിയിലെ സംശയങ്ങൾ' എന്ന മലയാളം പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ക്വറീസ് ഇൻ പാത്‌വേയ്സ് ഒഫ് ഫെയ്‌ത്ത് പുസ്തകം.