ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടിയുടെ വികസനം

Sunday 12 January 2025 12:00 AM IST

കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാലു വർഷം 6,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ ഉച്ചകോടി സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

2000 കോടി രൂപ അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി ഉപയോഗിച്ചു. കിഫ്ബി, പ്ലാൻ ഫണ്ട്, റൂസ തുടങ്ങിയ പദ്ധതികളിലായി വികസനം നടപ്പാക്കി. കേരള, എം.ജി സർവകലാശാലകളിലെ ലാബ് കോംപ്ലക്‌സുകൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സംവിധാനങ്ങളായി മാറ്രി. കുസാറ്റിലെ ലാബ് സൗകര്യങ്ങൾ ഉന്നതനിലവാരത്തിലേക്ക് ഉയർത്താൻ 250 കോടി രൂപ ചെലവഴിച്ചു. 13 ലക്ഷത്തോളം വിദ്യാർത്ഥികളാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. ദേശീയവും അന്തർദേശീയവുമായ നിലവാര പരിശോധനകളിൽ മികച്ച സ്ഥാനങ്ങളാണ് സ്ഥാപനങ്ങൾ കരസ്ഥമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

• നാലുവർഷ ബിരുദം ഗുണകരം പുതുതായി അവതരിപ്പിച്ച നാലുവർഷ ബിരുദം ഗുണകരമാണെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ഒരു സെമസ്റ്ററാണ് പൂർത്തിയായത്. പുതിയൊരു രീതി അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവികബുദ്ധിമുട്ടുകൾ ഇക്കാര്യത്തിലില്ല. പഠനം സുഗമമാക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. സർക്കാർ കോളേജുകളിൽ മാത്രമല്ല എയ്ഡഡ് സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൂടുതൽ മെച്ചപ്പെട്ട ക്രമീകരണം ഏർപ്പെടുത്തും.

• നാലു ശതമാനം കേരളത്തിൽ നിന്ന് എല്ലാ കുട്ടികളും വിദേശത്തേക്ക് പോകുന്നെന്ന പ്രചാരണം ശരിയല്ല. വിദേശ വിദ്യാഭ്യാസം മുമ്പത്തേക്കാൾ എളുപ്പത്തിൽ സാദ്ധ്യമാകുന്നു. രാജ്യത്തു നിന്ന് വിദേശ പഠനത്തിന് പോകുന്നവരിൽ നാലു ശതമാനം മാത്രമേ കേരളത്തിൽ നിന്നുള്ളൂ. കുട്ടികൾ പുറത്തുപോയി പഠിക്കരുതെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

'​സ്റ്റ​ഡി​ ​ഇ​ൻ​ ​കേ​ര​ള​യ്ക്ക് ​'​വേ​ഗം​ ​പ​ക​രാൻ കൊ​ച്ചി​യി​ൽ​ ​രാ​ജ്യാ​ന്ത​ര​ ​ഉ​ച്ച​കോ​ടി

സ്വ​ന്തം​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​വി​ദേ​ശ​ത്തു​ ​നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​കേ​ര​ള​ത്തി​ലേ​ക്ക് ​ആ​ക​ർ​ഷി​ക്കാ​ൻ​ ​ആ​രം​ഭി​ച്ച​ ​'​സ്റ്റ​ഡി​ ​ഇ​ൻ​ ​കേ​ര​ള​"​ ​പ​ദ്ധ​തി​ക്ക് ​ക​രു​ത്തേ​കാ​ൻ​ 14​ന് ​കൊ​ച്ചി​യി​ൽ​ ​രാ​ജ്യാ​ന്ത​ര​ ​ഉ​ച്ച​കോ​ടി​ ​സം​ഘ​ടി​പ്പി​ക്കും.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ചെ​യ്യു​ന്ന​ ​ഉ​ച്ച​കോ​ടി​ ​കു​സാ​റ്റ് ​ക്യാ​മ്പ​സി​ൽ​ ​രാ​വി​ലെ​ 10.30​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​മെ​ന്ന് ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു. ബോ​സ്റ്റ​ൺ​ ​കോ​ളേ​ജ് ​പ്രൊ​ഫ​സ​ർ​ ​ഫി​ല​പ്പ് ​ജി.​ ​അ​ൽ​ബാ​ഷ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​മ​ന്ത്രി​ ​ബി​ന്ദു,​ ​വ്യ​വ​സാ​യ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ്,​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​ലോ​ക​ത്തെ​ ​പ്ര​മു​ഖ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​പ്രൊ​ഫ​സ​ർ​മാ​ർ​ ​ര​ണ്ടു​ ​ദി​വ​സ​ത്തെ​ ​ഉ​ച്ച​കോ​ടി​യി​ൽ​ ​സം​സാ​രി​ക്കും.​ ​വ്യ​വ​സാ​യ​ ​പ്ര​മു​ഖ​രു​ൾ​പ്പെ​ടെ​ 2000​ലേ​റെ​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ക്കും. ഉ​ച്ച​കോ​ടി​ക്കു​ ​മു​ന്നോ​ടി​യാ​യി​ 13​ന് ​ക​ള​മ​ശേ​രി​ ​രാ​ജ​ഗി​രി​ ​കോ​ളേ​ജി​ൽ​ ​സ്റ്റ​ഡി​ ​ഇ​ൻ​ ​കേ​ര​ള​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സ​മ്മേ​ള​നം​ ​സം​ഘ​ടി​പ്പി​ക്കും.​ ​രാ​വി​ലെ​ 11​ന് ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മി​ഷി​ഗ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഡോ.​ ​സ​ക്ക​റി​യ​ ​മാ​ത്യു​ ​ശി​ല്പ​ശാ​ല​ ​ന​യി​ക്കും.

കേ​ര​ള​ത്തെ​ ​വൈ​ജ്ഞാ​നി​ക​ ​സ​മൂ​ഹ​മാ​ക്കി​ ​വ​ള​ർ​ത്തു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​ണ് ​അ​ന്താ​രാ​ഷ്ട്ര​ ​ഉ​ച്ച​കോ​ടി മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു