കുർബാനയിൽ വിട്ടുവീഴ്‌ചയില്ല; ചർച്ചയ്‌ക്ക് സിറോ മലബാർ സഭ

Monday 13 January 2025 12:00 AM IST

കൊച്ചി: സിനഡ് തീരുമാനിക്കുകയും മാർപാപ്പ അംഗീകരിക്കുകയും ചെയ്‌ത ഏകീകൃത കുർബാന രീതി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെങ്കിലും വിയോജിപ്പുള്ള വൈദികരെയും വിശ്വാസികളെയും ചേർത്തുനിറുത്തി പരിഹാരമുണ്ടാക്കാൻ സിറോമലബാർ സഭ ശ്രമം തുടരും.

വൈദികർക്ക് സ്വീകാര്യനായ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിയെ എറണാകുളം അതിരൂപതയുടെ ചുമതല ഏല്പിച്ചത് പ്രശ്നപരിഹാരത്തിന് വേഗത കൂട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സിറോമലബാർ സഭ നേരിടുന്ന വിശ്വാസപരവും ഭരണപരവുമായ വെല്ലുവിളിയാണ് എറണാകുളത്തെ കുർബാനത്തർക്കം. അതിരൂപതയുടെ ആസ്ഥാനം വൈദികർ കൈയടക്കുകയും പ്രതിഷേധങ്ങൾ തെരുവിൽ സംഘർഷമായി വളരുകയും ചെയ്‌ത സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യമാണെന്നാണ് ശനിയാഴ്‌ച സമാപിച്ച സിനഡ് വിലയിരുത്തിയത്.

സഭയുടെ ആസ്ഥാന അതിരൂപതയായ എറണാകുളത്തിന്റെ ഭരണച്ചുമതല മേജർ ആർച്ച് ബിഷപ്പിനാണ്. അതിരൂപതയുടെ സ്ഥലമിടപാടുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് മൂന്നു വർഷം മുമ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി അതിരൂപതാ ഭരണച്ചുമതല ഒഴിഞ്ഞിരുന്നു. അഡ്മിനിസ്ട്രേറ്ററായി തൃശൂർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ മാർപാപ്പ നിയോഗിച്ചു. ഒരു വർഷം മുമ്പ് അദ്ദേഹം ഒഴിഞ്ഞതോടെ ബിഷപ്പ് ബോസ്കോ പുത്തൂരിനെ നിയമിച്ചു. അദ്ദേഹം രാജി വച്ചതോടെയാണ് ഭരണച്ചുമതല ഏറ്റെടുക്കാൻ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ തീരുമാനിച്ചത്. ദൈനംദിന ചുമതലകൾ നിർവഹിക്കാൻ തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിയെ അതിരൂപതാ വികാരിയായും നിയമിച്ചു. അതിരൂപതാ ആസ്ഥാനത്ത് ഇന്നലെ രാവിലെയെത്തി ഇരുവരും ചുമതല ഏറ്റെടുത്തു.

ഇളവ് നൽകില്ല

ഏകീകൃത കുർബാന അർപ്പിച്ചേ തീരൂവെന്ന നിലപാട് സഭ തുടരും. വൈദികരും വിശ്വാസികളും ഉന്നയിച്ച വിയോജിപ്പ് പരിഗണിച്ച് ഞായറാഴ്‌ചകളിൽ ഒരു ഏകീകൃത കുർബാനയെങ്കിലും ചൊല്ലണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കും. ഒരു കുർബാന പോലും ചൊല്ലാത്ത വൈദികർക്കെതിരെ നടപടി തുടരും. ക്രമേണ ഏകീകൃതരീതി പൂർണമായി നടപ്പാക്കും. 35ൽ 34 രൂപതകളും നടപ്പാക്കിയ ഏകീകൃതരീതിയിൽ ഒരിടത്ത് ഇളവ് നൽകേണ്ടെന്നാണ് തീരുമാനം.

പ്രതിഷേധിക്കുന്നവരെയും അനുകൂലിക്കുന്നവരെയും ചർച്ചയ്ക്ക് വിളിക്കും. സമരം അവസാനിപ്പിച്ച് ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ എല്ലാവരും തയ്യാറാകണം.

-ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി

അതിരൂപതാ വികാരി

സം​ഘ​ർ​ഷം​:​ ​ഒ​രാ​ൾ​ ​അ​റ​സ്റ്റി​ൽ, 21​ ​വൈ​ദി​ക​ർ​ക്കെ​തി​രെ​ ​കേ​സ്

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​സി​റോ​മ​ല​ബാ​ർ​ ​സ​ഭ​ ​എ​റ​ണാ​കു​ളം​ ​അ​തി​രൂ​പ​താ​ ​ആ​സ്ഥാ​ന​ത്ത് ​ശ​നി​യാ​ഴ്ച​യു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഒ​രാ​ളെ​ ​അ​റ​സ്റ്റു​ ​ചെ​യ്‌​ത് ​വി​ട്ട​യ​ച്ചു.​ 21​ ​വൈ​ദി​ക​ർ​ ​ഉ​ൾ​പ്പെ​ടെ​ ​ഇ​രു​നൂ​റി​ലേ​റെ​ ​ആ​ളു​ക​ൾ​ക്കെ​തി​രെ​ ​നാ​ലു​ ​കേ​സു​ക​ൾ​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​തു.​ ​എ​സ്.​ഐ​യെ​യും​ ​പൊ​ലീ​സു​കാ​ര​നെ​യും​ ​ആ​ക്ര​മി​ച്ച​തി​ന് ​ക​ണ്ടാ​ല​റി​യാ​വു​ന്ന​ 40​ ​പേ​ർ​ക്കെ​തി​രെ​യും​ ​റോ​ഡ് ​ഉ​പ​രോ​ധി​ച്ച​തി​ന് 200​ ​പേ​ർ​ക്കെ​തി​രെ​യു​മാ​ണ് ​കേ​സ്. വൈ​ദി​ക​ർ​ക്കെ​തി​രാ​യ​ ​പൊ​ലീ​സ് ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​സം​ഘ​ടി​പ്പി​ച്ച​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​നൂ​റു​ക​ണ​ണ​ക്കി​ന് ​വി​ശ്വാ​സി​ക​ൾ​ ​അ​ണി​നി​ര​ന്നു.​അ​ങ്ക​മാ​ലി​ ​കി​ട​ങ്ങൂ​ർ​ ​കാ​യി​ക്ക​ര​ ​വീ​ട്ടി​ൽ​ ​കെ.​പി.​ ​ബേ​ബി​യെ​യാ​ണ് ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത് ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ട​ത്..​ ​പ്ര​തി​ഷേ​ധ​ ​വേ​ദി​യി​ൽ​ ​നൂ​റോ​ളം​ ​വൈ​ദി​ക​ർ​ ​അ​ർ​പ്പി​ച്ച​ ​ജ​നാ​ഭി​മു​ഖ​ ​കു​ർ​ബാ​ന​യ്‌​ക്ക് ​ഫാ.​ ​വ​ർ​ഗീ​സ് ​ചെ​ര​പ്പ​റ​മ്പി​ൽ​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ച്ചു.​വൈ​ദി​ക​രെ​ ​മ​ർ​ദ്ദി​ച്ച​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​സ​മ്മേ​ള​നം​ ​ആ​വ​ശ്യ​പ്പെ​ട്ടു.