എഡിൻബറോ ഫ്യൂച്ചർസ് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ്

Monday 13 January 2025 12:01 AM IST

കോളേജ് അദ്ധ്യാപകർക്ക് 2025-26 ലെ എഡിൻബറോ ഫ്യൂച്ചർസ് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പിന് അപേക്ഷിക്കാം. യാത്ര, വിസ ചെലവുകളും, 3- 6 മാസത്തോളം പ്രതിമാസം 1500 പൗണ്ടും ഫെലോഷിപ് ലഭിക്കും. ക്രീയേറ്റീവ് ഇൻഡസ്ട്രി, ഹ്യൂമാനിറ്റീസ്, എ.ഐ, ഡാറ്റ സയൻസ്, ഫിൻ ടെക്, ഭൗതിക സൗകര്യ വികസനം, പൊതുമേഖലാ, ടൂറിസം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്താം. അപേക്ഷ www.efi.ed.ac.uk വഴി 23 നു മുമ്പായി സമർപ്പിക്കണം.

ടെക്‌നോളജി അധിഷ്ഠിത സേവന മേഖല കരുത്താർജിക്കും

ടെക്‌നോളജി അധിഷ്ഠിത സേവന മേഖലയിൽ ലോകത്തെമ്പാടും കൂടുതൽ തൊഴിലുകൾ രൂപപ്പെടുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനുതകുന്ന രീതിയിൽ സ്‌കിൽ വികസനത്തിന് പ്രാമുഖ്യം നൽകണം. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. 2025 ഓടു കൂടി വരുമാനം 350 ബില്യൺ ഡോളറിലെത്തും. പുത്തൻ സാങ്കേതിക വിദ്യകളായ ഡീപ് ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സ്‌പേസ് ടെക്, ഫിൻ ടെക് എന്നിവയിൽ സാദ്ധ്യതകളേറും. ഹൈപ്പർ ഓട്ടോമേഷൻ, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, 5 ജി എന്നിവ തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. മെറ്റാവേഴ്‌സ്, വെബ് 3.0, ക്‌ളൗഡ് സേവനങ്ങൾ, എഡ്ജ് കമ്പ്യൂട്ടിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഇ.എസ്.ജി എന്നിവ വിപുലപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സൈബർ സെക്യൂരിറ്റിക്ക് സൈബർ ക്രൈം നിയന്ത്രിക്കുന്നതിൽ ഫലപ്രദമായ പങ്കുവഹിക്കാൻ സാധിക്കും.

ആസ്ട്രിയ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ എൻജിനിയറിംഗ്, ഐ. ടി, സോഫ്റ്റ്‌വെയർ വികസനം, ഹെൽത്ത് കെയർ, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വർദ്ധിച്ചുവരുന്ന തൊഴിൽ ലഭ്യതയ്ക്കനുസരിച്ചാണ് മാറ്റം വരുത്തുന്നത്. പ്രസ്തുത തൊഴിലുകളിൽ പ്രതിവർഷം 45000- 70000 ഡോളർ വരെ വരുമാനം ലഭിക്കും. ഹെൽത്ത് കെയർ, എൻജിനിയറിംഗ്, ട്രാൻസ്‌പോർട്ട്, വിദ്യാഭ്യാസം എന്നിവയിൽ പുതിയ തൊഴിലുകൾ രൂപപ്പെട്ടുവരുന്നു. വിസ നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്.

മെഡിക്കൽ പി.ജി മൂന്നാം റൗണ്ട് -ചോയ്സ് ഫില്ലിംഗ് ജനുവരി 16 വരെ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി മെഡിക്കൽ പി.ജി മൂന്നാം റൗണ്ട് (മോപ്പപ്പ് റൗണ്ട്) ചോയ്സ് ഫില്ലിംഗ് തീയതി പ്രഖ്യാപിച്ചു. ജനുവരി 16 രാവിലെ എട്ടു മണി വരെ ചോയ്സ് ഫില്ലിംഗ് നടത്താം, ജനുവരി 18 നു ഫലം പ്രസിദ്ധീകരിക്കും. ജനുവരി 18 -25 വരെ കോളേജിൽ റിപ്പോർട്ട് ചെയ്യണം.

ഓ​ർ​മി​ക്കാ​ൻ...

1.​ ​വി​ദ്യാ​ ​സ​മു​ന്ന​തി​ ​സ്കോ​ള​ർ​ഷി​പ്:​-​ ​വി​വി​ധ​ ​മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്കും​ ​സ്കൂ​ൾ​/​ ​കോ​ളേ​ജ്/​ ​മെ​മ്പ​ർ​ഷി​പ് ​പ​രി​ശീ​ല​ന​ത്തി​നും​ ​പ​ങ്കെ​ടു​ക്കു​ന്ന,​ ​സം​വ​ര​ണ​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടാ​ത്ത​ ​സ​മു​ദാ​യ​ങ്ങ​ളി​ലെ​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​വി​ദ്യാ​ ​സ​മു​ന്ന​തി​ ​സ്കോ​ള​ർ​ഷി​പ്പി​ന് 20​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​k​s​w​c​f​c.​o​r​g.​ ​ഫോ​ൺ​:​ 0471​ 2311215.

2.​ ​നീ​റ്റ് ​പി.​ജി​:​-​ ​എം.​സി.​സി​ ​ന​ട​ത്തു​ന്ന​ ​നീ​റ്റ് ​പി.​ജി​ ​മൂ​ന്നാം​ ​റൗ​ണ്ട് ​ചോ​യ്സ് ​ഫി​ല്ലിം​ഗ് 16​ ​വ​രെ.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​m​c​c.​n​i​c.​i​n.

വീ​ഡി​യോ​/​ ​റീ​ൽ​സ് ​മ​ത്സര വി​ജ​യി​ക​ളെ​ ​പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ച്ചി​യി​ൽ​ ​ന​ട​ത്തു​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​കോ​ൺ​ക്ലേ​വി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ത്തി​യ​ ​വീ​ഡി​യോ​/​ ​റീ​ൽ​സ് ​മ​ത്സ​ര​ത്തി​ലെ​ ​വി​ജ​യി​ക​ളെ​ ​പ്ര​ഖ്യാ​പി​ച്ചു.​ 10,000​ ​രൂ​പ​ ​വീ​ത​മു​ള്ള​ ​പു​ര​സ്‌​കാ​രം​ ​കോ​ൺ​ക്ലേ​വി​ന്റെ​ ​സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ​ ​സ​മ്മാ​നി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​ഡോ.​ബി​ന്ദു​ ​അ​റി​യി​ച്ചു. നാ​ലു​ ​വ്യ​ക്തി​ഗ​ത​ ​എ​ൻ​ട്രി​ക​ളും​ ​ഒ​രു​ ​ഗ്രൂ​പ്പ് ​എ​ൻ​ട്രി​യു​മാ​ണ് ​സ​മ്മാ​നാ​ർ​ഹ​മാ​യി​രി​ക്കു​ന്ന​ത്.​ ​വി.​നി​ര​ഞ്ജ​ൻ​ ​(​യു​വ​ക്ഷേ​ത്ര​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റ് ​സ്റ്റ​ഡീ​സ്),​ ​പി.​എ​ച്ച്.​നി​ഷ​മോ​ൾ​ ​(​ഗ​വ.​ ​പോ​ളി​ടെ​ക്നി​ക് ​കോ​ളേ​ജ്,​ ​വെ​സ്റ്റ്ഹി​ൽ,​ ​കോ​ഴി​ക്കോ​ട്),​ ​എ​സ്.​മു​ഹ​മ്മ​ദ് ​ഷാ​സി​ൻ​ ​(​എ.​പി.​ജെ​ ​അ​ബ്ദു​ൾ​ക​ലാം​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​ഡി​സൈ​ൻ​),​ ​കെ.​മാ​ധ​വ് ​(​രാ​ജ​ഗി​രി​ ​കോ​ളേ​ജ് ​ഒ​ഫ് ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ​സ്,​ ​ക​ള​മ​ശ്ശേ​രി​)​ ​എ​ന്നി​വ​രും​ ​എ​സ്.​അ​ഭി​ജി​ത്ത്,​ ​അ​ജ്മ​ൽ​ ​മു​സ്ത​ഫ,​ ​വി.​മി​ഥു​ൻ​ ​പ്ര​സാ​ദ്,​ ​നി​മ​ൽ​ ​ബാ​ബു,​ ​ത​രു​ൺ​ ​ജോ​ർ​ജ് ​ഫി​ലി​പ്പ് ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ആ​ലു​വ​ ​യു.​സി​ ​കോ​ളേ​ജ് ​ടീ​മു​മാ​ണ് ​സ​മ്മാ​നാ​ർ​ഹ​രാ​യ​ത്. കെ.​ആ​ർ.​നാ​രാ​യ​ണ​ൻ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​വി​ഷ്വ​ൽ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ആ​ർ​ട്സ് ​ഡ​യ​റ​ക്ട​ർ​ ​പി.​ആ​ർ.​ജി​ജോ​യി,​ ​എ​ഡി​റ്റിം​ഗ് ​വി​ഭാ​ഗം​ ​അ​സോ.​ ​പ്രൊ​ഫ​സ​ർ​ ​കെ.​ജി.​ര​ഞ്ജി​ത് ​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ജൂ​റി​യാ​ണ് ​ജേ​താ​ക്ക​ളെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​വീ​ഡി​യോ​ക​ൾ​ ​കോ​ൺ​ക്ലേ​വി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ്ര​ദ​ർ​ശി​പ്പി​ക്കും