96-ാംവാർഷികവും അനുമോദവും

Monday 13 January 2025 12:36 AM IST
96-ാംവാർഷികവും യാത്രോപഹാരവും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: പേരാമ്പ്ര എൻ.ഐ എംൽ.പി.സ്കൂൾ 96-ാംവാർഷികവും യാത്രോപഹാരവും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം നിർവഹിച്ചു. സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. കെ. മുബീർ, വി.കെ. പ്രമോദ് ,പ്രെഫ:. സി. ഉമ്മർ, ജോന പി, എൻ കെ സൽമ, യു.സി. ഹനീഫ, വിനോദ് തിരുവോട്ട്, രാജൻ മരുതേരി, സി.പി.എ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. സബ്ജില്ല വിജയികളായ പ്രതിഭകൾക്ക് അനുമോദനവും വിരമിക്കുന്ന പ്രധാനദ്ധ്യാപിക ഇ.ആയിഷക്ക് യാത്രയയപ്പ് നൽകി. സാംസ്കാരിക സംഗമവും വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.