പുതുവാഹനങ്ങളുമായി മാരുതി സുസുക്കി

Monday 13 January 2025 12:55 PM IST

മാരുതി ഇ.വിഎക്സ് ഇ.വി

വൈദ്യുതി വാഹന വിപണിയിൽ സൃഷ്‌ടിക്കാനായി മാരുതിയുടെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് എസ്‌.യു.വിയായ EVX, EV ഒരുങ്ങുന്നു

സവിശേഷതകൾ:

  • റേഞ്ച്: ഒറ്റ ചാർജിൽ 500 കിലോമീറ്റർ
  • ബാറ്ററി: 60 kWh ശേഷി
  • ഡിസൈൻ: ആധുനിക സൗന്ദര്യശാസ്ത്രത്തോടെയുള്ള മിനുസമുള്ള, എയറോഡൈനാമിക് ബോഡി ടാറ്റ മോട്ടോഴ്‌സ്, എംജി എന്നിവയുടെ ഉത്പന്നങ്ങളുമായി മത്സരിക്കാൻ ലക്ഷ്യമിടുന്ന EVX, ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള മാരുതിയുടെ ഗൗരവമായ പ്രവേശനത്തെ സൂചിപ്പിക്കുന്നു.

പുതുക്കിയ സ്വിഫ്‌റ്റ്

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പുതുക്കിയ മോഡൽ സ്പോർട്ടി അപ്ഗ്രേഡ് ഐക്കണിക് സ്വഭാവത്തോടെയാണ് അവതരിപ്പിക്കുന്നത്.

  • എഞ്ചിൻ ഓപ്ഷനുകൾ: പുതിയ 1.2-ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിൻ
  • മൈലേജ്: 35 കിലോമീറ്റർ/ലിറ്റർ വരെ (അവകാശപ്പെടുന്നത്)
  • സാങ്കേതികവിദ്യ: അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്റ്റൈലും കാര്യക്ഷമതയും തേടുന്ന യുവ, നഗര ഡ്രൈവർമാർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു.

മാരുതി സുസുക്കി ബലേനോ ക്രോസ്

പ്രീമിയം ക്രോസ്ഓവർ ജനപ്രിയ ബലേനോ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവർ വേരിയന്റാണിത്.

  • എൻഞ്ചിൻ: 1.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ
  • ഗ്രൗണ്ട് ക്ലിയറൻസ്: മികച്ച റോഡ് സാന്നിധ്യത്തിനായി വർദ്ധിപ്പിച്ചത്
  • സവിശേഷതകൾ: കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ് എസ്‌യുവി കരുത്തും ഹാച്ച്ബാക്ക് സൗകര്യവും സമന്വയിപ്പിക്കുന്നത് തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബലേനോ ക്രോസ്, ഹ്യുണ്ടായി, കിയ എന്നിവയുടെ സമാന ഉത്പന്നങ്ങളെ വെല്ലുവിളിക്കും..