വന നിയമ ഭേദഗതി പിൻവലിക്കണം: കെ.ആർ.എൽ.സി.സി
Monday 13 January 2025 12:41 AM IST
തിരുവനന്തപുരം: വന നിയമം ഭേദഗതിക്കുള്ള കരട് ബില്ലിലെ വ്യവസ്ഥകൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് കേരള ലെത്തീൻ കത്തോലിക്ക കൗൺസിൽ (കെ.ആർ.എൽ.സി.സി) ജനറൽ അസംബ്ലി. അത്തരം വ്യവസ്ഥകൾ പിൻവലിക്കണം. മുനമ്പം കടപ്പുറത്തെ ജനങ്ങളുടെ പ്രശ്നം നീതിപൂർവമായി പരിഹരിക്കണമെന്നും നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന ജനറൽ അസംബ്ലി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ സമാപനസന്ദേശം നൽകി. ബിഷപ് വിൻസെന്റ് സാമുവൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ, കെ.എൽ.സി.എ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ട്രഷറർ ബിജു ജോസി, പാട്രിക് മൈക്കിൾ, പ്രബലദാസ്, മെറ്റിൽഡ മൈക്കിൾ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, അജിത് തങ്കച്ചൻ എന്നിവർ സംസാരിച്ചു.