ലഹരിക്കെതിരെ ജനകീയ റാലി
Tuesday 14 January 2025 12:02 AM IST
കോഴിക്കോട്: തെക്കേപ്പുറം ജാഗ്രത സമിതി ലഹരിക്കെതിരെ ജനകീയ റാലി സംഘടിപ്പിച്ചു. ടൗൺ പൊലീസ് എസ്.എച്ച്.ഒ ജിതേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ജാഗ്രത സമിതി ചെയർമാൻ കെ.മൊയ്തീൻ കോയ, കൺവീനർ എൻ.പി.നൗഷാദ്, വി.എസ്.ശരീഫ്, എൻ. ലബീബ്, അഡ്വ.ഇർഷാദ്, സി.എ.ആലിക്കോയ, സിയസ്കൊ ജനറൽ സെക്രട്ടറി എം.വി. ഫസൽ റഹ്മാൻ, കോർപ്പറേഷൻ കൗൺസിലർമാരായ എസ്.കെ.അബൂബക്കർ, പി.മുഹ്സിന തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. ഫ്രാൻസിസ് റോഡിൽ നിന്ന് പുറപ്പെട്ട റാലി തങ്ങൾസ് റോഡ് വഴി കുറ്റിച്ചിറയിൽ അവസാനിച്ചു. സമാപന സമ്മേളനം എം.കെ.രാഘവൻ എം.പി.ഉദ്ഘാടനം ചെയ്തു. അസി.എക്സൈസ് കമ്മിഷണർ ആർ.ബൈജു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ കെ.മൊയ്തീൻകോയ ആദ്ധ്യക്ഷ്യത വഹിച്ചു.